മൂന്നരക്കോടിയുടെ ലംബോര്‍ഗിനി ഹുറാകാൻ സ്വന്തമാക്കി സൂപ്പർതാരം!

മൂന്നരക്കോടിയുടെ  ലംബോര്‍ഗിനി ഹുറാകാൻ സ്വന്തമാക്കി സൂപ്പർതാരം!
emraan-hashmi1-jpg

ലംബോര്‍ഗിനിയുടെ ഹുറാകാന്‍ സ്വന്തമാക്കി ബോളീവുഡ് സൂപ്പര്‍ താരം ഇമ്രാന്‍ ഹാഷ്‍മി. മഞ്ഞ നിറത്തിലുള്ള ലംബോർഗിനി ഹുറാകാൻ ഓടിക്കുന്ന ഇമ്രാന്‍ ഹാഷ്‍മിയുടെ വീഡിയോ ദൃശ്യങ്ങളും സോഷ്യല്‍ മീഡിയയില്‍ ഇതിനകം തന്നെ വൈറലായിക്കഴിഞ്ഞു.ഹുറാകാന്റെ ഏതു മോഡലാണ് ഇമ്രാന്‍ ഹാഷ്‍മി സ്വന്തമാക്കിയതെന്ന് വ്യക്തമല്ല.

വേറിട്ട ട്യൂണിങ്ങിലുള്ള ഒരേ എൻജിനോടെയാണ് ലംബോർഗിനി ഹുറാകാൻ വകഭേദങ്ങളെല്ലാം വിൽപ്പനയ്ക്കെത്തിക്കുന്നത്. കൂപ്പെ, സ്പൈഡർ ബോഡിക്കു പുറമെ ഓൾ വീൽ ഡ്രൈവ് (എൽ പി 610-4), റിയർ വീൽ ഡ്രൈവ് (എൽ പി 580 — 2), പെർഫോമെന്റെ (എൽ പി 640 — 4), ഹുറാകാൻ പെർഫേമെന്റെ സ്പൈഡർ എന്നീ വകഭേദങ്ങളാണ് ഹുറാകാനുള്ളത്.

പൂജ്യത്തിൽ നിന്ന് 100  കിലോമീറ്റർ വേഗത്തിലെത്താൻ വെറും 2.9 സെക്കന്റുകൾ മാത്രം മതിയാകും. ഈ സൂപ്പർ കാറിന് 5.2 ലീറ്റർ, നാച്ചുറലി ആസ്പിരേറ്റഡ് വി 10 എൻജിനാണ് ഈ കാറുകളുടെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത.

Read more

ഉത്തരകൊറിയയിൽ പെൺഭരണം? കിം ജോങ് ഉൻ മകളെ പിൻഗാമിയായി പ്രഖ്യാപിച്ചതായി സൂചന

ഉത്തരകൊറിയയിൽ പെൺഭരണം? കിം ജോങ് ഉൻ മകളെ പിൻഗാമിയായി പ്രഖ്യാപിച്ചതായി സൂചന

സിയോൾ: മകൾ കിം ജൂ എ യെ പിൻഗാമിയായി പ്രഖ്യാപിച്ച് ഉത്തര കൊറിയൻ ഭരണാധികാരി കിം ജോങ് ഉൻ. പതിമൂന്ന് വയസാണ് കിം ജൂ ഏയ്ക്ക്. അടുത്ത കാലത്തായി

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാർ; 114 റഫാല്‍ വിമാനങ്ങള്‍ വാങ്ങാന്‍ ഇന്ത്യ

ന്യൂഡൽഹി: ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിരോധ കരാറിന് അനുമതി. വ്യോമസേനയ്ക്കായി ഫ്രാൻസിൽ നിന്ന് 114 റഫാല്‍ യുദ്ധവിമാനങ്ങളും നാവികസേനയ്ക്കാ