അതിക്രൂരം; തൃശൂരില്‍ പെൺകുട്ടിയെ തീകൊളുത്തി കൊന്നത് കഴുത്തിൽ കുത്തിയ ശേഷം

അതിക്രൂരം; തൃശൂരില്‍ പെൺകുട്ടിയെ തീകൊളുത്തി കൊന്നത് കഴുത്തിൽ കുത്തിയ ശേഷം
neethu.1.173819

എൻജിനീയറിങ് വിദ്യാർഥിനി നീതുവിനെ നിതീഷ് തീകൊളുത്തിയത് നെഞ്ചിൽ കത്തികൊണ്ട് കുത്തിയതിനുശേഷം. വാക്ക് തര്‍ക്കത്തിലേര്‍പ്പെട്ടതിന് ശേഷം കഴുത്തില്‍ കുത്തിയ യുവാവ് കയ്യില്‍ കരുതിയ പെട്രോളൊഴിച്ച് പെണ്‍കുട്ടിയെ തീ കൊളുത്തുകയായിരുന്നു. ഇന്ന് രാവിലെയാണ് ചിയാരത്ത് യുവാവ് പെൺകുട്ടിയെ തീകൊളുത്തി കൊലപ്പെടുത്തിയത്.

മുത്തശ്ശിയും നീതുവും മാത്രം വീട്ടിലുണ്ടായിരുന്ന രാവിലെ ഏഴിനും ഏഴരയ്ക്കുമി‍ടയിലാണ് സംഭവം. വീടിനു പുറകിലെ വഴിയിൽ ബൈക്ക് വച്ച് ഉള്ളിലേക്ക് കയറിയ നിതീഷ് പിൻവാതിലിലൂടെയാണ് അകത്തേക്കു കടന്നത്. ഉള്ളിൽ കടന്നയുടൻ നീതുവിനെ ആക്രമിക്കുകയായിരുന്നുവെന്നാണു നിഗമനം. ശബ്ദം കേട്ടെത്തിയവരാണ് നിതീഷിനെ പിടികൂടിയത്.

അമ്മ നേരത്തെ മരിച്ചു പോയ പെണ്‍കുട്ടിയാണ് നീതു. അച്ഛനും ഉപേക്ഷിച്ചുപോയി. മുത്തശ്ശിയോടും അമ്മാവനോടും കൂടെയാണ് നീതു കഴിഞ്ഞിരുന്നത്. പഠിച്ച് ജീവിതം തിരികെ പിടിക്കാനുള്ള ശ്രമത്തിനിടെയാണ്. ഒരു കാട്ടാളന്റെ  പ്രതികാരാഗ്നിയിൽ ആ ജീവൻ കത്തിയമർന്നത്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു