പശ്ചിമഘട്ട സംരക്ഷണത്തിനായി ആത്മഹത്യ ചെയ്ത് പരിസ്ഥിതി പ്രവർത്തകൻ

പശ്ചിമഘട്ട സംരക്ഷണത്തിനായി ആത്മഹത്യ ചെയ്ത് പരിസ്ഥിതി പ്രവർത്തകൻ
dskl

പശ്ചിമഘട്ട സംരക്ഷണത്തിനായി ആത്മഹത്യ ചെയ്ത് പരിസ്ഥിതി പ്രവർത്തകൻ. കൊഴിഞ്ഞാമ്പാറ സ്വദേശി കെ.വി. ജയപാലനാണ് പശ്ചിമഘട്ടം സംരക്ഷിക്കാനായി ആത്മഹത്യ ചെയ്തത്. അലുമിനിയം ഫോസ് ഫൈഡ് കഴിക്കുകയായിരുന്നു ഇദ്ദേഹം. കഴിഞ്ഞ 6 നാണ് വിഷം കഴിച്ച നിലയിൽ ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.

മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പശ്ചിമഘട്ട സംരക്ഷണത്തിനായി താൻ ആത്മഹത്യ ചെയുകയാണെന്ന് സുഹ്യത്തുക്കൾക്ക് ഇദ്ദേഹം മെസേജ് അയച്ചിരുന്നു.

പശ്ചിമഘട്ടത്തിന്റെ സംരക്ഷണത്തിനായുള്ള അന്തിമ വിജ്ഞാപനം ആറുമാസത്തിനകം ഇറക്കുമെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കിയിരിക്കുന്നത്. ബഫർസോൺ വീഷയത്തിൽ സുപ്രീംകോടതി വിധിക്കെതിരെ കേന്ദ്രസര്‍ക്കാര്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയിട്ടുമുണ്ട്. വിധി നടപ്പാക്കുന്നതില്‍ കേന്ദ്രസര്‍ക്കാരിനു നിര്‍ബന്ധ ബുദ്ധിയുണ്ടെന്ന തെറ്റിദ്ധാരണ കേരളത്തിലുണ്ടെന്നും പുനഃപരിശോധന ഹർജിയിൽ കേന്ദ്രം വ്യക്തമാക്കുന്നു.

ബഫര്‍സോണ്‍ വിധിയിലെ 44എ, 44ഇ ഖണ്ഡികകളില്‍ വ്യക്തതവേണമെന്നാണ് വനം, പരിസ്ഥിതി മന്ത്രാലയത്തിന്റെ ആവശ്യം. ഇക്കാര്യം പ്രധാനമായ് ഉന്നയിച്ചാണ് പുനഃപരിശോധന ഹർജി. ബഫര്‍ സോണ്‍ നിശ്ചയിക്കുന്നതില്‍ മുന്‍കാല പ്രാബല്യമുണ്ടോയെന്നതിൽ വ്യക്തത വേണം എന്ന് കേന്ദ്രം ഹർജിയിൽ ആവശ്യപ്പെടുന്നു. മാത്രമല്ല വിധി നടപ്പാക്കിയാല്‍ ജനങ്ങള്‍ പ്രതിസന്ധിയിലാകുമെന്നു വനംപരിസ്ഥിതി മന്ത്രാലയം ഹര്‍ജിയില്‍ വിവരിക്കുന്നുണ്ട്. വിധി അതേപടി നടപ്പാക്കിയാല്‍ ജനങ്ങള്‍ക്കു കിടപ്പാടം നഷ്ടമാകുന്ന സാഹചര്യമുണ്ടാകും. കേരളത്തില്‍ മാത്രമല്ല ഹിമാചല്‍ പ്രദേശ്, ലഡാക്, അരുണാചൽ പ്രദേശ് എന്നിവിടങ്ങളിലും വലിയ പ്രതിസന്ധി നിലനില്‍ക്കുന്നുണ്ട്.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു