‘എറിക്’, മലയാള സിനിമയിലെ കുഞ്ഞു സൂപ്പര്‍ സ്റ്റാര്‍

0

ചേച്ചിയ്ക്കൊപ്പം അനുജനും സിനിമാ രംഗത്ത് ചുവടുറപ്പിക്കുകയാണ്. ദൃശ്യമെന്ന ചിത്രത്തിലൂടെ തെന്നിന്ത്യന്‍ ചലച്ചിത്ര ലോകത്ത് അറിയപ്പെടുന്ന താരമായി മാറിയ എസ്തറിന്‍റെ അനുജന്‍ എറിക് ആണ് മലയാള സിനിമകളിലെ ഈ കുഞ്ഞു സൂപ്പര്‍ സ്റ്റാര്‍. മമ്മൂട്ടി, ജയറാം, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങിയ താരങ്ങള്‍ക്കൊപ്പം അഭിനയിച്ച എറിക്കിന്‍റെ പുതിയ സിനിമയാണ് 'ഹല്ലേലൂയ'.

"എറിക്കിന്‍റെ പതിനൊന്നാമത്തെ സിനിമയാണിത്. നവാഗത സംവിധായകന്‍ സുധി അന്നയുടെ ഈ ചിത്രത്തില്‍ എറിക്  പ്രധാനപ്പെട്ട വേഷം ആണ് ചെയ്തിരിക്കുന്നത്. നരേന്‍ന്‍റെ കുട്ടിക്കാലം. സുധീര്‍ കരമനയ്ക്കൊപ്പം ചിത്രത്തില്‍ ഉടനീളമുള്ള കഥാപാത്രം. 22 ദിവസത്തെ ഷൂട്ട് ഉണ്ടായിരുന്നു.

സിനിമ കാണുന്നതും, അഭിനയിക്കുന്നതും എല്ലാം അവന്‍റെ പാഷന്‍ ആണ്. പലപ്പോഴും സെറ്റില്‍ കൊണ്ട് വിട്ടാല്‍ ഡയറക്ടര്‍ പറയും വിധം അഭിനയിച്ചും, ഷൂട്ടു കഴിയും വരെ എല്ലാം നോക്കിയും കണ്ടും തനിച്ചു ചെയ്തോളും എറിക്. ഷൂട്ട് കഴിയുമ്പോള്‍ അവനെ അവിടെ നിന്നും കൊണ്ട് വന്നാല്‍ മതി. സെറ്റില്‍ എസ്തറിനോപ്പം അമ്മ മഞ്ജു പോകുമ്പോള്‍ അവനും പോകും. എന്നെ അഭിനയിപ്പിക്കാത്തതു എന്തെന്ന് അവന്‍ ഡയറക്ടര്‍സിനോട് ആദ്യമൊക്കെ ചോദിക്കാറുണ്ടായിരുന്നു. ഇപ്പോള്‍ എറിക്കിനെ തേടി നിരവധി അവസരങ്ങള്‍ എത്തിക്കൊണ്ടിരിക്കുന്നു.

എറിക് എസ്തറിനോപ്പം സഹോദരനായി 'ഓഗസ്റ്റ് ക്ലബ്' എന്ന ചിത്രത്തിലാണ് ആദ്യമായി അഭിനയിക്കുന്നത്. ആറാം വയസ്സില്‍. പിന്നീടു 'ദൈവത്തിന്‍റെ സ്വന്തം ക്ലീറ്റസ്', 'മറിയം മുക്ക്', 'വിശുദ്ധന്‍', 'ഒമേഗ ഡോട്ട് ഇ എക്സ് ഇ' തുടങ്ങിയ ചിത്രങ്ങളും, 'ഇസഹാക്ക്', 'റ്റു ബി എ സ്റ്റാര്‍' എന്നീ ഷോര്‍ട്ട് ഫിലിമുകളും, കിവി ഐസ്ക്രീം പരസ്യ ചിത്രവും ചെയ്തിട്ടുണ്ട്". എറിക്കിന്‍റെ പിതാവ് അനില്‍ അബ്രഹാം പറഞ്ഞു.

എറിക് നല്ലൊരു മോഡല്‍ കൂടെയാണ്. നാലാം ക്ലാസ്സില്‍ പഠിക്കുന്ന എറിക്കിന് സ്വിമ്മിംഗ്, സിനിമാറ്റിക് ഡാന്‍സ്, ഫോട്ടോഗ്രഫി വളരെ ഇഷ്ടമാണ്. ഇതിനൊക്കെ പിന്തുണയായി എറിക്കിനൊപ്പം പത്താം ക്ലാസ്സില്‍ പഠിയ്ക്കുന്ന ചേട്ടന്‍ ഇവാനുമുണ്ട്.

തെലുങ്ക് ചിത്രത്തിന്‍റെ ഷൂട്ടിങ്ങ് തിരക്കിലാണ് എസ്തര്‍ ഇപ്പോള്‍. ദ്വിഭാഷാ (മലയാളം-തമിഴ്) ചിത്രമായ 'മിന്മിനി'യാണ് എസ്തറിന്‍റെ പുതിയ ചിത്രം. വളരെ വ്യത്യസ്തമായ കഥാപാത്രം ആണ് ഇതില്‍ എസ്തറിന്റേത്