പുതിയ ചുവടുവയ്പ്പുമായി ഇത്തിഹാദ് എയര്‍വേയ്‌സ്: യൂറോപ്യന്‍ വിനോദസഞ്ചാരത്തിലേക്ക് പുതിയ രണ്ട് സര്‍വീസുകള്‍ കൂടി

പുതിയ ചുവടുവയ്പ്പുമായി ഇത്തിഹാദ് എയര്‍വേയ്‌സ്: യൂറോപ്യന്‍ വിനോദസഞ്ചാരത്തിലേക്ക് പുതിയ രണ്ട് സര്‍വീസുകള്‍ കൂടി

രണ്ട് വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് കൂടി പുതിയ സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഇത്തിഹാദ് എയര്‍വേയ്‌സ്. അബുദാബിയെ ഡെന്‍മാര്‍ക്കിലെ കോപ്പന്‍ഹേഗനിലേക്കും ജര്‍മ്മനിയിലെ ഡസല്‍ഡോര്‍ഫിലേക്കും ബന്ധിപ്പിക്കുന്ന രണ്ട് റൂട്ടുകളാണ് ഇത്തിഹാദ് എയര്‍വേസ് പുതുതായി അവതരിപ്പിക്കുന്നത്.

ഒക്ടോബര്‍ 1ന് ആരംഭിക്കുന്ന ഈ സര്‍വീസുകള്‍ യുഎഇയിലെയും പ്രധാന യൂറോപ്യന്‍ നഗരങ്ങളിലെയും ബിസിനസ്സ് യാത്രക്കാര്‍ക്കുള്‍പ്പെടെ സൗകര്യപ്രദമായ യാത്രാ അവസരം നല്‍കുമെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് പ്രതികരിച്ചു. കോപ്പന്‍ഹേഗനിലേക്ക് ആഴ്ചയില്‍ നാല് ഫ്‌ളൈറ്റുകളും ഡസല്‍ഡോര്‍ഫിലേക്ക് മൂന്ന് പ്രതിവാര ഫ്‌ളൈറ്റുകളുമാണുള്ളത്.

ബോയിംഗ് 787 ഡ്രീംലൈനര്‍ എയര്‍ക്രാഫ്റ്റ് ഉപയോഗിച്ചാണ് ഫ്‌ളൈറ്റുകളുടെ പ്രവര്‍ത്തനം. ബിസിനസ് ക്ലാസില്‍ 28 സീറ്റുകളും ഇക്കണോമിക് ക്ലാസില്‍ 262 സീറ്റുകളുമാണുള്ളത്. പുതിയ സര്‍വീസുകള്‍ക്ക് തുടക്കമിടുന്നതില്‍ സന്തോഷമുണ്ടെന്നും പുതിയ ഫ്‌ളൈറ്റുകള്‍ അബുദാബിക്കും യൂറോപ്പിനും ഇടയിലുള്ള യാത്ര കൂടുതല്‍ എളുപ്പമാക്കുന്നുവെന്നും ഇത്തിഹാദ് എയര്‍വേയ്‌സിന്റെ ചീഫ് എക്‌സിക്യൂട്ടൂവ് ഓഫീസര്‍ അന്റൊനോള്‍ഡോ നെവെസ് പറഞ്ഞു. ഇതോടെ എയര്‍വേയ്‌സിന്റെ ആകെ സര്‍വീസുകള്‍ 66 നഗരങ്ങളിലേക്ക് വ്യാപിച്ചു.

Read more

വെടിക്കെട്ട് പുരയിലെ സ്ഫോടനം; ചികിത്സാസഹായത്തിന് സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കും, നിർദേശം നൽകി മുഖ്യമന്ത്രി

വെടിക്കെട്ട് പുരയിലെ സ്ഫോടനം; ചികിത്സാസഹായത്തിന് സർക്കാർ സംവിധാനങ്ങളെയാകെ സജ്ജമാക്കും, നിർദേശം നൽകി മുഖ്യമന്ത്രി

തൃശ്ശൂർ: തൃശ്ശൂരിലെ വെടിക്കെട്ട് പുരയിലെ സ്ഫോടനവുമായി ബന്ധപ്പെട്ട് എല്ലാവിധ ചികിത്സാ സഹായങ്ങളും ലഭ്യമാക്കാൻ സർക്കാർ സംവിധാ

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; 5 മരണം

തൃശൂര്‍ മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയില്‍ സ്‌ഫോടനം; 5 മരണം

തൃശ്ശൂരിലെ പടക്ക നിർമാണ കേന്ദ്രത്തിലുണ്ടായ ഉ ഗ്ര സ്ഫോടനത്തിൽ 5 മരണം. മുണ്ടത്തിക്കോടുള്ള വെടിക്കെട്ട് പുരയിലാണ് സ്ഫോ

മറാഠാ ചരിത്രം കാവേരിയുടെ മണ്ണിൽ; അറിയാം തഞ്ചാവൂർ ബൊമ്മകളുടെ കഥ...

മറാഠാ ചരിത്രം കാവേരിയുടെ മണ്ണിൽ; അറിയാം തഞ്ചാവൂർ ബൊമ്മകളുടെ കഥ...

കാവേരി നദിയുടെ കരകളിലൂടെ യാത്ര തിരിക്കുമ്പോൾ, കാലം തന്നെ മന്ദഗതിയിൽ നടക്കുന്നതുപോലെ തോന്നും. യാത്രയിലുടനീളം ഒഴുകിപ്പോകുന്ന പച്