വുഡ് ലാണ്ട്സ് : വി.ദൈവ മാതാവിന്‍റെ അനുഗ്രഹീത മധ്യസ്ഥതയില്‍ പ്രസിദ്ധമായ സിംഗപ്പൂര്‍ സെന്‍റ്.മേരീസ് യാക്കോബായ സുറിയാനി കത്തീഡ്രലില്‍ പത്താമത് എട്ടുനോമ്പു പെരുന്നാളും സുവിശേഷയോഗവും സെപ്റ്റംബര്‍ 2 മുതല്‍ 9 വരെ നടത്തപ്പെടുന്നു.ഇടവകയുടെ പത്താമത് ജൂബിലി വര്‍ഷത്തെ പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് മുന്‍ ഭദ്രാസനാധിപനും ,തൃശ്ശൂര്‍ ഭദ്രാസന ഇടയനുമായ അഭി.ഡോ.ഏലിയാസ് മോര്‍ അത്താനാസിയോസ് മെത്രാപ്പോലീത്ത മുഖ്യകാര്‍മികത്വം വഹിക്കും.പ്രധാന പെരുന്നാള്‍ ദിവസമായ 9-ന് അഭി.മെത്രാപ്പോലീത്ത തിരുമനസ്സിന്‍റെ മുഖ്യകാര്‍മ്മികത്വത്തിലും ,ബഹു.വൈദീകരുടെ സഹകാര്‍മ്മികത്വത്തിലും വി.മൂന്നിന്മേല്‍ കുര്‍ബാനയും,തുടര്‍ന്ന് 10-മത് ജൂബിലിയുടെയും ,ജീവകാരുണ്യപ്രവര്‍ത്തനങ്ങളുടെയും ഉത്ഘാടനവും നിര്‍വഹിക്കപ്പെടുന്നു.പെരുന്നാള്‍ ചടങ്ങുകള്‍ക്ക് ഫാ.സനു മാത്യുവിന്റെയും ,പെരുന്നാള്‍ കണ്‍വീനര്‍ ആനന്ദ് മാത്യുവിന്‍റെയും നേതൃത്വത്തില്‍ മാനേജിംഗ് കമ്മിറ്റിയംഗങ്ങള്‍ ,ഭക്തസംഘടനാ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ വേണ്ട ക്രമീകരണങ്ങള്‍ ചെയ്തുവരുന്നു.
സ്നേഹത്തിന്റെയും സഹനത്തിന്റെയും വിശുദ്ധിയുടെയും പര്യായമായ വി.ദൈവമാതാവിന്റെ ജനനപെരുന്നാളും ,എട്ടുനോമ്പ് ആചരണവും ആത്മീക ജീവിതത്തിന് വലിയ നിധിയാകുവാന്‍ നമുക്ക് ഒത്തൊരുമിച്ചു പ്രാര്‍ഥിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്യാം.ഏവരെയും പെരുന്നാള്‍ ശുശ്രൂഷകളിലേക്ക് ദൈവ നാമത്തില്‍ സ്വാഗതം ചെയ്യുന്നു.