'Ever Since I Met You' Valentine Memories

ഈ വാലന്റൈന്‍സ് ഡേയില്‍, കാണാന്‍ മറന്ന കണ്ണുകള്‍ക്കും, കേള്‍ക്കാന്‍ മറന്ന കാതുകള്‍ക്കും, പറയാന്‍ മറന്ന ആ മൂന്ന് വാക്കുകള്‍ക്കുമായി സിംഗപ്പൂരിലെ ഒരു കൂട്ടം സുഹൃത്തുക്കള്‍ അണിയിച്ചൊരുക്കിയ വീഡിയോ കാണാം.

പ്രണയിക്കാത്തവര്‍ ആയി ആരും തന്നെ ഉണ്ടാകില്ല. നഷ്ട പ്രണയത്തിന്റെ നൊമ്പരം പേറും പ്രണയസുരഭിലമായ ദിവസങ്ങളുടെ ഓര്‍മ്മകള്‍ കുളിര്‍കാറ്റുപോലെ നമ്മെ തഴുകാറുണ്ട്. ഒരുമിച്ചു പങ്കിട്ട മുഹൂര്‍ത്തങ്ങളും, ഒരുമിക്കാന്‍ ചെയ്ത കള്ളത്തരങ്ങളും പരസ്പരം പങ്കുവെച്ച സമ്മാനങ്ങളും എല്ലാം ഇന്നും ഓര്‍മ്മച്ചെപ്പില്‍ നിധിപോലെ നാം കാത്തു സൂക്ഷിക്കാറുണ്ട്. ആ നിധികാക്കുന്ന ഒരു ഭൂതം നമ്മില്ലെല്ലാം ഒളിഞ്ഞും തെളിഞ്ഞും ജീവിച്ചിരിപ്പുണ്ട്. മറക്കാന്‍ ശ്രമിക്കുന്തോറും കൂടുതല്‍ ഓര്‍മിക്കുന്ന ജീവിതം പ്രണയസുരഭിലവും, യൗവനം കൂടുതല്‍ ഉത്സാഹഭരിതമാക്കുന്ന ഒരു ഫെബ്രുവരി പതിനാലു കൂടി വന്നെത്തുകയാണ്. ഒരുപാട് ഓര്‍മമകളും അതിലേറെ സ്വപ്നങ്ങളും പേറിക്കൊണ്ട് ഇവിടെ ആരും നഷ്ടപ്രണയത്തിന്റെ നൊമ്പരത്തില്‍ നെടുവീര്‍പ്പെടാതെ പഴയ ഓര്‍മ്മകളില്‍ നിന്ന് പുതിയ സ്വപ്നങ്ങളിലേക്ക് ചിറകുവിരിച്ചു പറക്കുന്നത് സ്വപ്നം കാണുന്നു.       ഈ വാലന്റൈന്‍സ് ഡേയില്‍ കാണാന്‍ മറന്ന കണ്ണുകള്‍ക്കും, കേള്‍ക്കാന്‍ മറന്ന കാതുകള്‍ക്കും, പറയാന്‍ മറന്ന ആ മൂന്ന് വാക്കുകള്‍ക്കുമായി സിംഗപ്പൂരിലെ ഒരു കൂട്ടം  സുഹൃത്തുക്കള്‍ അണിയിച്ചൊരുക്കിയ വീഡിയോ കാണാം.

Read more

30ാമത് ചലച്ചിത്രമേള:  ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

30ാമത് ചലച്ചിത്രമേള: ആദ്യ ഡെലിഗേറ്റായി 2024 ലെ ചലച്ചിത്ര അവാർഡ് ജേതാവ് ലിജോമോൾ ജോസ് നാളെ കിറ്റ് ഏറ്റുവാങ്ങും

തിരുവനന്തപുരം: ലോക സിനിമയുടെ സമകാലികവും ചരിത്രപരവുമായ കാഴ്ചകൾ കോർത്തിണക്കി മുപ്പതാമത് രാജ്യാന്തര ചലച്ചിത്രമേള ഡിസംബർ 12 മുതൽ 19 വരെ തലസ്

30ാമത് ചലച്ചിത്രമേള: 82 രാജ്യങ്ങളിൽ നിന്നുള്ള 206 ചിത്രങ്ങൾ പ്രദർശിപ്പിക്കും