വംശനാശം സംഭവിച്ചെന്ന് വിധിയെഴുതിയ മേഘപ്പുലിയെ തയ്‌വാനിൽ കണ്ടെത്തി

വംശനാശം സംഭവിച്ചെന്ന് വിധിയെഴുതിയ മേഘപ്പുലിയെ തയ്‌വാനിൽ കണ്ടെത്തി
Clouded_leopard

1983കളിൽ ഇന്ത്യയിലും ചൈനയിലും ഭൂട്ടാനിലും ഹിമാലയൻ മേഖലകളിലും കണ്ടുവന്നിരുന്ന ലെപഡിന്‍റെ ഉപവിഭാഗമായ ക്ലൗഡഡ് ലെപഡ് അഥവാ മേഘപ്പുലിയെ നീണ്ട 20 വർഷങ്ങളോളം ഗവേഷകർ തിരഞ്ഞ് നടന്നിട്ടും കണ്ടെത്താനായില്ല. മേഘത്തിന് സമാനമായ അടയാളങ്ങള്‍ ശരീരത്തിലുള്ളതിനാലാണ് ഈ പുലിക്ക് മേഘപ്പുലി എന്ന പേര് ലഭിച്ചത്. 1983ലാണ് തയ്‌വാനിലെ കാടുകളില്‍ അവസാനമായി മേഘപ്പുലിയെ കണ്ടത്. തുടര്‍ന്ന് ഇവ അപ്രത്യക്ഷമായി. ഒടുവിൽ, 2013ൽ ഈ മേഘപുലി വംശനാശ ഭീഷണിയിൽ നശിച്ചു എന്ന്  ഐയുസിഎന്‍ ഗവേഷകർ തയ്‌വാനിൽ പ്രഖ്യാപിച്ചു. എന്നാൽ, ഈ അടുത്ത കാലത്ത് തയ്‌വാനിലെ ഡാരെന്‍ മേഖലയില്‍ മേഘപ്പുലിയെ കണ്ടതായി ഏതാനും ഗ്രാമീണര്‍ റിപ്പോര്‍ട്ട് ചെയ്യുകയായിരുന്നു. രണ്ട് തവണ ഈ പുലിയ കണ്ടതായി പ്രാദേശിക വാര്‍ത്താ ഏജന്‍സി അന്ന് റിപ്പോര്‍ട്ട് ചെയ്തിരുന്നു. വൈകാതെ, ആടുകളെ വേട്ടയാടുന്ന ജീവിയെ തിരഞ്ഞുള്ള യാത്രയിൽ, ഇതേ മേഖലയിലെ ഫോറസ്റ്റ് റേഞ്ചര്‍മാരും മേഖപ്പുലിയെ കണ്ടെത്തി.  ഇതറിഞ്ഞ്, സന്തോഷിക്കുകയാണ് ഇപ്പോള്‍ തയ്‌വാനിലെ ഗവേഷകരും ഐയുസിഎന്നും.

Read more

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

‌'ഞാൻ വിശ്വസിച്ചിരുന്ന ആളായിരുന്നില്ല അയാൾ, കോടിക്കണക്കിന് രൂപ തട്ടിയെടുത്തു'; വിവാഹമോചനത്തിൽ മേരി കോം

ദാമ്പത്യ ജീവിതത്തിൽ നേരിടേണ്ടി വന്ന ദുരനുഭവങ്ങളെയും വിവാഹ മോചനത്തെയും കുറിച്ച് മനസ് തുറന്ന് ഇന്ത്യയുടെ വനിതാ ബോക്സിങ് ഇതിഹാസം മേ

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

"അടിച്ചു, മുഖത്ത് തുപ്പി, മുറിവേൽപ്പിച്ചു'': രാഹുലിൽ നിന്ന് നേരിട്ടത് അതിക്രൂര പീഡനമെന്ന് പരാതിക്കാരി

പാലക്കാട്: രാഹുൽ മാങ്കൂട്ടത്തിലിനെതിരായ മൂന്നാം ബലാത്സംഗ കേസിലെ വിശദാംശങ്ങൾ‌ പുറത്ത്. താൻ നേരിട്ടത് അതിക്രൂരപീഡനമാണെന്നാണ്