മുംബൈ എല്‍ഫിന്‍സ്റ്റണ്‍ റോഡ് ലോക്കല്‍ റെയില്‍വേ സ്‌റ്റേഷനിലെ മേല്‍പ്പാലത്തില്‍ തിക്കിലും തിരക്കിലുമിടെ 23 പേര്‍ കൊല്ലപ്പെട്ട ദുരന്തത്തിനിടയില്‍ ഇരയായ സ്ത്രീക്ക് നേരെ ലൈംഗികാതിക്രമം നടന്നതായുള്ള റിപ്പോര്‍ട്ട് വസ്തുതാവിരുദ്ധമെന്ന് ദ ഹിന്ദു സമ്മതിച്ചു. വാര്‍ത്ത പിന്‍വലിച്ച ഹിന്ദു ഖേദം പ്രകടിപ്പിച്ചു.
മേല്‍പ്പാലത്തിന്റെ വശത്ത് കയറി നിന്നയാള്‍ ലൈംഗികാതിക്രമം നടത്തിയെന്നും ഇതിന്റെ വീഡിയോ പുറത്തുവന്നെന്നും പറഞ്ഞായിരുന്നു ദ ഹിന്ദുവിന്റെ വാര്‍ത്ത. എന്നാല്‍ ആ സ്ത്രീയെ രക്ഷിക്കാനാണ് യുവാവ് ശ്രമിച്ചതെന്നും ലൈംഗികാതിക്രമം നടത്തിയിട്ടില്ലെന്നും വ്യക്തമാക്കുന്ന മറ്റൊരു വീഡിയോ പുറത്തുവന്നതോടെയാണ് വസ്തുത ബോദ്ധ്യപ്പെട്ടത്. ഇതോടെ വാര്‍ത്ത ദ ഹിന്ദു വെബ്സൈറ്റില്‍ നിന്നടക്കം നീക്കം ചെയ്യുകയും എഡിറ്റര്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു.
ദ ഹിന്ദു മുംബയ് എഡിറ്ററുടെ ക്ഷമാപണം:
ദ ഹിന്ദുവിന്റെ വാര്‍ത്ത മറ്റ് മാധ്യമങ്ങളും ഏറ്റെടുക്കുകയും സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ പിന്നീട് പുറത്തുവന്ന മറ്റ് വീഡിയോകള്‍ എന്താണ് നടന്നത് എന്ന് വ്യക്തമാക്കി. ഈ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനും പ്രസിദ്ധീകരിച്ച ദ ഹിന്ദുവും മാപ്പ് പറയണമെന്ന ആവശ്യം സോഷ്യല്‍ മീഡിയയില്‍ ശക്തമായിരുന്നു.