രജനികാന്തിന് തമിഴ്‌നാട്ടിൽ ക്ഷേത്രം: 250 കിലോ ഭാരമുള്ള പ്രതിഷ്ഠ; ഇതാണോ തലൈവരെന്ന് ആരാധകർ

തെന്നിന്ത്യയിലെ ഏറെ ആരാധകരുള്ള താരമാണ് രജനികാന്ത്. എല്ലാ കാലഘട്ടത്തിലെ ജനങ്ങളും ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ്. രജനികാന്തിന് തമിഴ്‌നാട്ടില്‍ ആരാധകര്‍ പണിത ക്ഷേത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. ദേശീയ മാധ്യമമായ എ എൻ ഐ ഉൾപ്പെടെ വാർത്ത റിപ്പോർട്ട് ചെയ്യുന്നു.

മധുരയിലെ അദ്ദേഹത്തിന്‍റെ വസതിക്ക് സമീപമാണ് ക്ഷേത്രം പണി പുരോഗമിക്കുന്നത്. രജനികാന്തിന്റെ ഒരു പ്രതിമയും ക്ഷേത്രത്തിന് വേണ്ടി പണിതിട്ടുണ്ട്. എന്നാല്‍ ഈ പ്രതിമയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിലും മറ്റും ചർച്ചയായിരിക്കുന്നത്.

250 കിലോഗ്രാം ഭാരമുള്ള ഈ പ്രതിമയ്ക്ക് രജനിയുടെ രൂപമുണ്ടോ എന്ന സംശയമാണ് ഇപ്പോൾ പലരും പ്രകടിപ്പിക്കുന്നത്. ആരാധകരില്‍ ഒരാള്‍ നിർമിച്ച ഈ ക്ഷേത്രത്തിൽ എന്തിനാണ് രജനിയുമായി ബന്ധമില്ലാത്ത ഈ ചിത്രമെന്നാണ് പലരും സോഷ്യൽ മീഡിയയിലൂടെ ചോദിക്കുന്നത്.

അതേസമയം, തിരുവന്തപുരത്ത് ചിത്രീകരണം ആരംഭിച്ച ‘തലൈവര്‍ 170’ എന്ന ചിത്രത്തിന്‍റെ പണിപ്പുരയിലാണ് രജനികാന്ത് ഇപ്പോൾ. ജയ് ഭീം സിനിമയുടെ സംവിധായകൻ ടി.ജെ ജ്ഞാനവേലിന്റെ രണ്ടാമത്തെ ചിത്രമാണ് ‘തലൈവര്‍ 170’.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ