ഫോനി ഒഡിഷ തീരത്തേക്ക്; കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത

ഫോനി ഒഡിഷ തീരത്തേക്ക്; കേരളത്തിൽ കനത്തമഴയ്ക്ക് സാധ്യത
tropical-cylcone-kenneth-approaches-the-coast-mozambique_c14f837c-6a5d-11e9-adf4-e14f82ec3649

ഫോനി ചുഴലിക്കാറ്റ് ഒഡിഷ തീരത്തേക്ക് നീങ്ങുന്നതായി കാലാവസ്ഥാവകുപ്പ്.ഫോനി ചുഴലിക്കാറ്റ് അടുത്ത 24 മണിക്കൂറിനുള്ളിൽ തീവ്രചുഴലിക്കാറ്റായി മാറുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

തിങ്കളാഴ്ച വൈകുന്നേരം ചെന്നൈയിൽനിന്ന് 810 കിലോമീറ്റർ തെക്കുകിഴക്കായിട്ടായിരുന്നു ഫോനിയുടെ നില. ഇടയ്ക്ക് ശക്തികുറഞ്ഞെങ്കിലും ചൊവ്വാഴ്ചയോടെ അതിതീവ്ര ചുഴലിക്കാറ്റാകുമെന്നാണ് പ്രവചനം.ബുധനാഴ്ചയോടെ ദിശമാറി ഒഡിഷ തീരത്തേക്ക് നീങ്ങും. വ്യാഴാഴ്ചയായിരിക്കും ചുഴലിക്കാറ്റ് ഏറ്റവും തീവ്രമാകുന്നത്.എറണാകുളം, മലപ്പുറം, വയനാട് ജില്ലകളിൽ ശക്തമായ മഴ പെയ്യാൻ സാധ്യതയുണ്ട്. ഇവിടങ്ങളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

ചൊവ്വാഴ്ച മണിക്കൂറിൽ 60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശാം.കടൽ പ്രക്ഷുബ്ധമായതിനാൽ ചൊവ്വാഴ്ചയും കേരള, കന്യാകുമാരി തീരത്തും മാന്നാർ കടലിടുക്കിലും മീൻപിടിത്തം വിലക്കിയിട്ടുണ്ട്. തുടർ‌ന്നുള്ള ദിവസങ്ങളിൽ ന്യൂനമർദം ബാധകമായ കടൽഭാഗങ്ങളിലും വിലക്കുണ്ട്. കടൽക്ഷോഭത്തനും സാധ്യതയുണ്ട്.ചൊവ്വാഴ്ച രാത്രി 11.30 വരെ തിരമാലകൾ ഒന്നരമുതൽ 2.2 മീറ്റർവരെ ഉയരുമെന്ന് ഇൻകോയിസ് മുന്നറിയിപ്പുനൽകി.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു