തൃശൂരില്‍ ആംബുലന്‍സും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടം; പിതാവിന് പിന്നാലെ മകനും മരിച്ചു

തൃശൂരില്‍ ആംബുലന്‍സും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടം; പിതാവിന് പിന്നാലെ മകനും മരിച്ചു
Trissur-accident

തൃശൂര്‍ എറവില്‍ ആംബുലന്‍സും ഓട്ടോ ടാക്‌സിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി. ഓട്ടോ ഓടിച്ചിരുന്ന എടത്തിരിഞ്ഞി സ്വദേശി 36 വയസ്സുള്ള ജിതിന്‍, മകന്‍ മൂന്ന് വയസ്സുകാരന്‍ അദ്രിനാഥ് എന്നിവരാണ് മരിച്ചത്. ജിതിന്‍ സംഭവസ്ഥലത്ത് വെച്ചും മകന്‍ ചികിത്സയിരിക്കെയുമാണ് മരണപ്പെട്ടത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജിതിന്റെ ഭാര്യയും ഭാര്യപിതാവും ചികിത്സയില്‍ തുടരുകയാണ്.

തൃശൂര്‍ – വാടാനപ്പള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിക്കു മുന്‍ വശത്ത് ഇന്ന് പുലര്‍ച്ചെ ഒന്നേ മുക്കാലിനായിരുന്നു അപകടം. ദിശ തെറ്റിക്കയറിയ ഓട്ടോ ടാക്‌സിയും ആംബുലന്‍സും തമ്മില്‍ കൂട്ടി ഇടിക്കുകയായിരുന്നു. അന്തിക്കാട് പുത്തന്‍പീടികയിലെ പാദുവ ആശുപത്രിയുടെ ആംബുലന്‍സാണ് അപകടത്തില്‍പ്പെട്ടത്. ഓട്ടോ ഓടിച്ചിരുന്ന എടത്തിരിഞ്ഞി സ്വദേശി ജിതിന്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ജിതിന്റെ മകന്‍ മൂന്ന് വയസ്സുകാരന്‍ അദ്രിനാഥ് ചികിത്സയിരിക്കെ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മരണപ്പെട്ടത്.

ഓട്ടോയിലുണ്ടായിരുന്ന ജിതിന്റെ ഭാര്യ തളിക്കുളം സ്വദേശി നീതു, ഭാര്യാ പിതാവ് കണ്ണന്‍ എന്നിവര്‍ ഗുരുതര പരുക്കുകളോടെ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. പരുക്കേറ്റവരെ ഓട്ടോ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്. ഓട്ടോയില്‍ ജിതിനും മകനുമടക്കം 4 പേരാണ് ഉണ്ടായിരുന്നത്. ഒളരിയിലെ ആശുപത്രിയില്‍ നിന്ന് ജിതിന്റെ മകനെ ഡോക്ടറെ കാണിച്ചു മടങ്ങി വരുമ്പോഴായിരുന്നു അപകടം.

നാട്ടുകാരും അന്തിക്കാട് പൊലീസും ഫയര്‍ ഫോഴ്‌സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അതേസമയം അപകടത്തില്‍ ആംബുലന്‍സ് ഡ്രൈവറും രോഗിയും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Read more

ഗാനകോകിലത്തിന് കണ്ണീരോടെ വിടചൊല്ലി ആയിരങ്ങൾ; എസ്. ജാനകിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ മൈസൂരുവിൽ പൂർത്തിയായി

ഗാനകോകിലത്തിന് കണ്ണീരോടെ വിടചൊല്ലി ആയിരങ്ങൾ; എസ്. ജാനകിയുടെ സംസ്കാരം ഔദ്യോഗിക ബഹുമതികളോടെ മൈസൂരുവിൽ പൂർത്തിയായി

സംഗീതവിസ്മയം എസ് ജാനകിക്ക് യാത്രാമൊഴി ചൊല്ലി ആയിരങ്ങള്‍. മൈസൂരു മഹാരാജാ കോളജ് ഗ്രൗണ്ടില്‍ പൊതുദര്‍ശനത്തിന് ശേഷം ഔദ്യോഗിക ബഹുമതികളോടെ

റോ - റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; വൈപ്പിൻ - ഫോർട്ട് കൊച്ചി പുതിയ സർവീസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

റോ - റോ സർവീസിലും സ്ത്രീകൾക്ക് സൗജന്യ യാത്ര; വൈപ്പിൻ - ഫോർട്ട് കൊച്ചി പുതിയ സർവീസ് മുഖ്യമന്ത്രി ഫ്ലാഗ് ഓഫ് ചെയ്തു

കൊച്ചി: കൊച്ചിക്കാരുടെ ഏറെ നാളത്തെ ആവശ്യത്തിന് പരിഹാരമേകി വൈപ്പിൻ - ഫോർട്ട് കൊച്ചി റൂട്ടിലെ മൂന്നാമത്തെ റോ - റോ സർവീസ് മുഖ്യമന്ത്രി

എക്സ്ട്രാ ടൈം ആവേശത്തിൽ സ്വിറ്റ്‌സർലാൻഡിനെ വീഴ്ത്തി അർജന്റീന സെമിയിലേക്ക്; ലൗട്ടാരോയും അൽവാരസും രക്ഷകരായി; സെമിയിൽ പോരാട്ടം ഇംഗ്ലണ്ടുമായി

എക്സ്ട്രാ ടൈം ആവേശത്തിൽ സ്വിറ്റ്‌സർലാൻഡിനെ വീഴ്ത്തി അർജന്റീന സെമിയിലേക്ക്; ലൗട്ടാരോയും അൽവാരസും രക്ഷകരായി; സെമിയിൽ പോരാട്ടം ഇംഗ്ലണ്ടുമായി

ലോകകപ്പ് ക്വാർട്ടർ ഫൈനലിൽ സ്വിറ്റ്‌സർലാൻഡിനെ ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് തകർത്ത് അർജന്റീന സെമി ഫൈനൽ ടിക്കറ്റെടുത്തു. നിശ്ചിത സമയത്