മകന്റെ ചവിട്ടേറ്റ് ചികിത്സയിലായിരുന്ന പിതാവ് മരിച്ചു

Share

കറുകച്ചാല്‍: മകന്റെ ചവിട്ടേറ്റ് മകന്റെ ചവിട്ടേറ്റ് വാരിയെല്ലുകള്‍ ഒടിഞ്ഞ കോട്ടയം സ്വദേശി മരിച്ചു. ശാന്തിപുരം റൈട്ടന്‍കുന്ന് ചക്കുങ്കല്‍ ജോണ്‍ തോമസ്‌ ( കൊച്ചുട്ടി -65 ) ആണ് മരിച്ചത്. ഞായറാഴ്ച രാവിലെ 11 നായിരുന്നു മകന്റെ ക്രൂരമായ മര്‍ദനത്തിന് ഇരയായത്. കട്ടിലില്‍ നിന്ന് വലിച്ച് നിലത്തിട്ട് ചവിട്ടുകയായിരുന്നു.

ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ വ്യാഴാഴ്ച പുലര്‍ച്ചെയാണ് മരണം. സംഭവവുമായി ബന്ധപ്പെട്ട് മകന്‍ ജോസി ജോണിനെ ( 37 ) കറുകച്ചാല്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇയാളെ പിന്നീട് റിമാന്‍ഡ് ചെയ്തു. റബര്‍ ടാപ്പിങ് തൊഴിലാളിയായിരുന്നു ജോണ്‍ . ഇരുവൃക്കകളും തകരാറിലായതോടെ മൂന്ന് വര്‍ഷമായി ഡയാലിസിസ് ചെയ്താണ് കഴിഞ്ഞിരുന്നത്.

മദ്യപിച്ചെത്തിയ ജോസി അച്ഛനെയും തടയാനെത്തിയ അമ്മ അന്നമ്മയെയും ക്രൂരമായി മര്‍ദിച്ചെന്നാണ് കേസ്. തോമസിന്റെ ആറ് വാരിയെല്ലുകള്‍ ഒടിഞ്ഞിരുന്നു. അയല്‍വാസികളും ബന്ധുക്കളും ചേര്‍ന്നാണ് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

Read more

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

കേന്ദ്ര സർക്കാരിനെതിരെ സി.ജെ.പി വീണ്ടും സമരത്തിലേക്ക്; സെപ്റ്റംബർ 5-ന് ഡൽഹിയിൽ മാർച്ചും പ്രതിഷേധവും

ന്യൂഡൽഹി: കോക്രോച്ച് ജനത പാർട്ടി (സിജെപി) വീണ്ടും സമരത്തിലേക്ക്. കേന്ദ്ര സർക്കാർ നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതിരുന്നതിനെ തുടർന്നാണ്

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

നിതിൻ രാജിൻ്റെ മരണം; ഡിവൈഎസ്‌പി സുധീർ കല്ലന് സസ്പെൻഷൻ

കണ്ണൂര്‍: അഞ്ചരക്കണ്ടി ഡെൻ്റൽ കോളേജിലെ ഒന്നാംവര്‍ഷ ബിഡിഎസ് വിദ്യാര്‍ഥി നിതിന്‍ രാജ് ജീവനൊടുക്കിയ കേസില്‍ മുഖ്യപ്രതി ഡോ. എം.കെ റാമിന്

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മൂന്ന് ദിവസം കൊണ്ട് 61.37 കോടി രൂപ; ഓണം ആഘോഷമാക്കി 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'

മലയാള സിനിമയെ അമ്പരപ്പിച്ചുകൊണ്ട് ബോക്സ് ഓഫീസിൽ റെക്കോർഡ് വേട്ട തുടരുകയാണ് 'ബെത്‌ലഹേം കുടുംബ യൂണിറ്റ്'. റിലീസ് ചെയ്ത് വെറു