ഫെരാരി രാജാവ്; 330 കോടി മൂല്യമുള്ള ഫെരാരി ശേഖരത്തിന്റെ ഉടമയെ പരിചയപെടാം

ഇതാണ് ഡേവിഡ് ലീ. ഹിങ് വാ ലീ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സിഇഒയും ചെയര്‍മാനുമാണ് ഡേവിഡ് ലീ. വല്ലാത്ത ഒരു വിനോദം ആണ് ഇദേഹത്തിനു. മറ്റൊന്നുമല്ല സൂപ്പര്‍ കാറുകളില്‍ എന്നും മുന്‍നിരയില്‍ നില്‍ക്കുന്ന ഫെരാരി കാറുകള്‍ വാങ്ങി കൂട്ടുക.

ഫെരാരി രാജാവ്; 330 കോടി  മൂല്യമുള്ള ഫെരാരി ശേഖരത്തിന്റെ ഉടമയെ പരിചയപെടാം
david

ഇതാണ് ഡേവിഡ് ലീ. ഹിങ് വാ ലീ ഗ്രൂപ്പ് ഓഫ് കമ്പനികളുടെ സിഇഒയും ചെയര്‍മാനുമാണ് ഡേവിഡ് ലീ. വല്ലാത്ത ഒരു വിനോദം ആണ് ഇദേഹത്തിനു. മറ്റൊന്നുമല്ല സൂപ്പര്‍ കാറുകളില്‍ എന്നും മുന്‍നിരയില്‍ നില്‍ക്കുന്ന ഫെരാരി കാറുകള്‍ വാങ്ങി കൂട്ടുക. അതുകൊണ്ടുതന്നെ തന്റെ കയ്യില്‍ ഇല്ലാത്ത ഫെരാരി എവിടെയെങ്കിലും കണ്ടാല്‍ പിന്നെയൊന്നും നോക്കാതെ എത്രവില കൊടുത്താണെങ്കിലും സ്വന്തമാക്കും.

പതിമൂന്നാം വയസ്സില്‍ ചൈനയില്‍ നിന്നും ഹോങ്കോങ്ങിലേക്ക് കുടിയേറിയ ആളാണ് ഡേവിഡിന്റെ അച്ഛന്‍ ഹിങ് വാ ലീ. അവിടെ വെച്ച് വൈരക്കല്‍ ചെത്തിമിനുക്കാന്‍ പഠിച്ച ഹിങ് കുറച്ചുവര്‍ഷങ്ങള്‍ക്കുള്ളില്‍ തന്നെ സ്വന്തമായി ജ്വല്ലറി ആരംഭിച്ചു. അധികം വൈകാതെ ലിങ്, ഒമ്പത് വയസ്സുള്ള ഡേവിഡുമായി അമേരിക്കയിലേക്ക് ചേക്കേറാന്‍ ഭാഗ്യം ലഭിച്ചു. അച്ഛന്‍ പടുത്തുയര്‍ത്തിയ ബിസിനസ് പാതയിലൂടെ ഡേവിഡും മികച്ചൊരു ബിസിനസ്സുകാരനായി.ഇന്നിപ്പോള്‍ കാലിഫോര്‍ണിയയിലും ലോസാഞ്ചല്‍സിലും ലീയുടെ ബിസ്സിനെസ്സ് പരന്നുകിടക്കുന്നു . അച്ഛന്റെ ബിസിനസ് സാമ്രാജ്യം ഡേവിഡ് സ്വയപ്രയത്‌നത്താല്‍ ആഡംബര വാച്ചുകളുടേയും ജ്വല്ലറികളുടേയും റീടെയ്‌ലേഴ്‌സിലേക്ക് വ്യാപിച്ചു. അമേരിക്കയിലെ ആദ്യ പത്ത് മികച്ച റീടെയ്‌ലര്‍മാരില്‍ ഒരാള്‍ ഡേവിഡ് ലീയാണ്.

ഫെരാരിയുടെ തുടക്കം മുതലുള്ള കാറുകളെല്ലാം ഡേവിഡ്‌ വാങ്ങിയിട്ടുണ്ട് .എന്‍സോ, എഫ്50, എഫ്40, 288 ജിടിഒ എന്നിങ്ങനെ പോകുന്ന ഡേവിഡിന്റെ കയ്യിലുള്ള ഫെരാരി മോഡലുകള്‍. 2002ലെ ഫോര്‍മുലവണ്‍ ചാമ്പ്യന്‍ഷിപ്പില്‍ വിജയത്തിലേക്ക് മൈക്കല്‍ ഷുമാക്കര്‍ ഓടിച്ചുകയറ്റിയ ഫെരാരിയും ഡേവിഡിന്റെ ശേഖരത്തിലുണ്ട്. സ്വന്തമായി അധ്വാനിച്ചുണ്ടാക്കിയ പണം കൊണ്ട് മാത്രമേ കാറുകള്‍ വാങ്ങിയിട്ടുള്ളൂവെന്നും ഡേവിഡ് പറയുന്നു.ലോകത്ത് അവശേഷിക്കുന്ന ഫെരാരിയുടെ പല അപൂര്‍വ്വ മോഡലുകളും ഡേവിഡിന്റെ കളക്ഷനിലുണ്ട്. അതിലൊന്നാണ് 1964 മോഡല്‍ 250 Lusso Competizone. ലോകത്ത് നാല് പേരുടെ കൈവശമേ ഈ മോഡലുള്ളൂ. ഫെരാരി ആകെ പുറത്തിറക്കിയിട്ടുള്ള 329 എഫ് 50 കാറുകളില്‍ ഒന്നും ഡേവിഡ് കയ്യിലുണ്ട്.

Read more

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ദുബായിയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ഇന്ന് വൈ

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണം; ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു

യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ‌ ഇറാൻ‌ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയിയുടെ ഭാര്യയും കൊല്ലപ്പെട്ടു. മൻസൗരേഹ് ഖോജസ്തേഹ് (79 ) ആണ് മരിച്ചത്. ഖമനയി കൊല്ലപ്

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രിയുടെ ഓഫീസിനു നേരെ മിസൈൽ ആക്രമണം

ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്‍റെ ഓഫീസിനെ ലക്ഷ്യമാക്കി ഇറാൻ വിപ്ലവ സേന(ഐആർജിസി) നടത്തിയ ബാലിസ്റ്റിക് മിസൈൽ ആക്രമണം