ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു: ആട്ടം മികച്ച ചിത്രം

Share

തിരുവനന്തപുരം: 2023 ലെ മികച്ച സിനിമയ്ക്കുള്ള 47ാമത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് ഡോ അജിത് ജോയ്, ജോയ് മൂവി പ്രൊഡക്ഷന്‍ നിർമിച്ച് ആനന്ദ് ഏകര്‍ഷി സംവിധാനം ചെയ്ത 'ആട്ടം' നേടി. ആനന്ദ് ഏകര്‍ഷിയാണ് മികച്ച സംവിധായകന്‍ (ആട്ടം). ഗരുഡനിലെ അഭിനയത്തിന് ബിജു മേനോനും പൂക്കാലത്തിലെ വേഷത്തിന് വിജയരാഘവനും മികച്ച നടന്മാരായി തെരഞ്ഞെടുക്കപ്പെട്ടു. ശിവദ (ജവാനും മുല്ലപ്പൂവും), സറിന്‍ ഷിഹാബ് (ആട്ടം) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിടും.

കേരളത്തില്‍ സംസ്ഥാന അവാര്‍ഡ് കഴിഞ്ഞാല്‍ അപേക്ഷ ക്ഷണിച്ച് ജൂറി കണ്ട് നിര്‍ണയിക്കുന്ന ഒരേയൊരു ചലച്ചിത്രപുരസ്‌കാരമാണ് ഫിലിം ക്രിട്ടിക്സ് അവാർഡ്. 69 ചിത്രങ്ങളാണ് ഇക്കുറി അപേക്ഷിച്ചത്. അസോസിയേഷന്‍ പ്രസിഡന്‍റും ജൂറി ചെയര്‍മാനുമായ ഡോ. ജോർജ് ഓണക്കൂറും ജനറല്‍ സെക്രട്ടറി തേക്കിന്‍കാട് ജോസഫുമാണ് പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചത്. ഡോ. ജോര്‍ജ് ഓണക്കൂര്‍ ചെയര്‍മാനും തേക്കിന്‍കാട് ജോസഫ്, എ. ചന്ദ്രശേഖര്‍, ഡോ. അരവിന്ദന്‍ വല്ലച്ചിറ, മുരളി കോട്ടയ്ക്കകം എന്നിവരടങ്ങുന്ന ജൂറിയാണ് അവാര്‍ഡുകള്‍ നിര്‍ണയിച്ചത്.

സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്ര രത്നം പുരസ്‌കാരം മുതിര്‍ന്ന സംവിധായകനും തിരക്കഥാകൃത്തും നടനും നിർമാതാവുമായ ശ്രീനിവാസന് സമ്മാനിക്കും.

തിരക്കഥാകൃത്തും സംവിധായകനും നടനും ഗാനരചയിതാവും സംഗീതസംവിധായകനുമെല്ലാമായ രാജസേനന് ക്രിട്ടിക്‌സ് റൂബി ജൂബിലി അവാര്‍ഡ് നല്‍കും.

ചലച്ചിത്രപ്രതിഭാ പുരസ്‌കാരം നടനും നിർമാതാവുമായ മുകേഷ്, പ്രമുഖ നിർമാതാവും വിതരണക്കാരനുമായ കിരീടം ഉണ്ണി, നടന്‍ പ്രേംകുമാര്‍, ചിത്രസംയോജക ബീന പോള്‍ വേണുഗോപാല്‍, തെന്നിന്ത്യന്‍ നടിയും സംവിധായകയുമായ സുഹാസിനി മണിരത്‌നം, എന്നിവര്‍ക്ക് ചലച്ചിത്ര പ്രതിഭാപുരസ്‌കാരം ലഭിക്കും.

മികച്ച രണ്ടാമത്തെ ചിത്രം: തടവ് (നിർമാണം: പ്രമോദ് ദേവ്, ഫാസില്‍ റസാഖ്)

Read more

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്