ബാക്കികൊടുക്കാന്‍ പണമില്ല; പണി കിട്ടിയത് കട്ടപ്പനയിലെ ഋതിക് റോഷനും, ഒരേ മുഖത്തിനും

രാജ്യത്തെ 500, 1000 നോട്ടുകള്‍ പിന്‍വലിച്ഛതോടെ പണി കിട്ടിയവരുടെ കൂട്ടത്തില്‍ രണ്ടു മലയാള സിനിമകളും .

ബാക്കികൊടുക്കാന്‍ പണമില്ല; പണി കിട്ടിയത് കട്ടപ്പനയിലെ ഋതിക് റോഷനും, ഒരേ മുഖത്തിനും
relising

രാജ്യത്തെ 500, 1000 നോട്ടുകള്‍ പിന്‍വലിച്ഛതോടെ പണി കിട്ടിയവരുടെ കൂട്ടത്തില്‍ രണ്ടു മലയാള സിനിമകളും . വെള്ളിയാഴ്ച പ്രദര്‍ശനം നിശ്ചയിച്ചിരുന്ന നാദിര്‍ഷ സംവിധാനം ചെയ്ത കട്ടപ്പനയിലെ ഋതിക് റോഷന്‍, ധ്യാന്‍ ശ്രീനിവാസന്‍ നായകനായ ഒരേ മുഖം എന്നീ സിനിമകളുടെ റിലീസാണ് മാറ്റിവച്ചിരിക്കുന്നത്.നോട്ടിന്റെ പ്രശ്‌നം കൊണ്ടാണ് റിലീസ് മാറ്റിയത് എന്നറിയുന്നു .

100 രൂപ നോട്ടുകള്‍ ആവശ്യത്തിന് വിപണിയില്‍ ലഭ്യമാകാത്ത സാഹചര്യത്തില്‍ തിയറ്ററുകളിലേയ്ക്ക് ജനം എത്താതെ വരുമോയെന്ന ആശങ്കയിലാണ് റിലീസ് മാറ്റിയത്. ടിക്കറ്റെടുത്താല്‍ ബാക്കി കൊടുക്കാന്‍ പണമില്ലാത്ത പ്രശ്‌നം പലയിടത്തുമുണ്ട്.അതേസമയം നാളെ തീയേറ്ററുകളില്‍ എത്തേണ്ട തമിഴ്ചിത്രങ്ങളുടെ റിലീസില്‍ മാറ്റമൊന്നുമില്ല. ഗൗതം വസുദേവ് മേനോന്റെ എസ്ടിആര്‍ ചിത്രം 'അച്ചം എമ്പത് മടമൈയടാ', കാളിദാസ് ജയറാം നായകനാവുന്ന 'മീന്‍കുഴമ്പും മണ്‍പാനയും' എന്നിവ നാളെ തീയേറ്ററുകളിലെത്തും.

Read more

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്നു മുതൽ ആറ് വരെയുള്ള പ്രതികൾ കുറ്റക്കാർ

നടിയെ ആക്രമിച്ച കേസിൽ‌ നടൻ ദിലീപിനെ വെറുതെ വിട്ടു. ഗൂഢാലോചന തെളിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ദിലീപിനെ വെറുതെ വിട്

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

അതിജീവിതയെ അധിക്ഷേപിച്ച രാഹുൽ ഈശ്വറിന് ജാമ്യമില്ല; ജയിലിൽ തുടരും

തിരുവനന്തപുരം: ബലാത്സംഗക്കേസില്‍ പ്രതിയായ രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പരാതി നല്‍കിയ യുവതിയെ സമൂഹ മാധ്യമത്തിലൂടെ അപമാനിച്ച കേ