രാജ്യത്ത് വീണ്ടും ബാങ്കുകൾ ലയിപ്പിക്കുന്നു; പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങളുമായി ധനമന്ത്രി

രാജ്യത്ത് വീണ്ടും ബാങ്കുകൾ ലയിപ്പിക്കുന്നു; പുതിയ സാമ്പത്തിക പരിഷ്‌കാരങ്ങളുമായി ധനമന്ത്രി
nirmala-sitaraman

ന്യൂ​ഡ​ൽ​ഹി:  കടബാധ്യതയിലുള്ള പൊതുമേഖലാ ബാങ്കുകളെ ലാഭകരമായ പൊതുമേഖലാ ബാങ്കുകളുമായി ലയിപ്പിക്കാൻ തീരുമാനിച്ച് ധനമന്ത്രി നിര്‍മലാ സീതാരാമൻ. പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളു​മാ​യി ല​യി​പ്പി​ക്കാ​നാ​ണ് കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ നി​ർ​ണാ​യ​ക തീ​രു​മാ​നം.ലയനം പൂർത്തിയായിക്കഴിഞ്ഞാല്‍ പൊതുമേഖലയിൽ 12 ബാങ്കുകൾ മാത്രമായിരിക്കും രാജ്യത്ത് ഉണ്ടായിരിക്കുക.

ഇതോടെ നിലവിൽ പൊതുമേഖലയിൽ 18 ബാങ്കുകളുണ്ടായിരുന്നത് 12 ആയി കുറയും. പഞ്ചാബ് നാഷണൽ ബാങ്ക്, ഓറിയന്‍റൽ ബാങ്ക് ഓഫ് കോമേഴ്സ്, യൂണൈറ്റഡ് ബാങ്ക് എന്നിവയെ ലയിപ്പിക്കും. ഇവയെ ലയിപ്പിക്കുന്നതോടെ 17.95 ലക്ഷം കോടി രൂപയുടെ ബിസിനസുമായി എസ്ബിഐയ്ക്ക് പിന്നിൽ രാജ്യത്തെ രണ്ടാമത്തെ ബാങ്കായി ഇത് മാറും.

കാനറ, സിൻഡിക്കേറ്റ് ബാങ്കുകളെ ലയിപ്പിക്കും. ഇതോടെ 15.20 ലക്ഷം കോടി രൂപ ബിസിനസുമായി രാജ്യത്തെ വലിയ നാലാമത്തെ ബാങ്കായി ഇത് മാറും. ഇന്ത്യൻ ബാങ്കിനെ അലഹബാദ് ബാങ്കിൽ ലയിപ്പിക്കുന്നതാണ് മറ്റൊരു പദ്ധതി. ഇതോടെ ഏഴാമത്തെ വലിയ ബാങ്കായി ഇത് മാറും. യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യയും ആന്ധ്രാബാങ്കും കോർപ്പറേഷൻ ബാങ്കും പരസ്പരം ലയിച്ച് രാജ്യത്തെ ഏറ്റവും വലിയ അഞ്ചാമത്തെ ബാങ്കായി മാറും.

വൻ വായ്പകൾ നല്‍കുന്നതിന് പ്രത്യേക ഏജൻസി രൂപികരിക്കും. ഇവയുടെ തിരിച്ചടവു നിരീക്ഷിക്കുന്നതിനു പ്രത്യേക സംവിധാനം ഏർപ്പെടുത്തും. 250 കോടി രൂപയിലേറെയുള്ള വായ്പകൾ ഈ ഏജൻസിയുടെ ചുമതലയായിരിക്കുമെന്നും ധനമന്ത്രി നിർമല സീതാരാമൻ പറഞ്ഞു.

Read more

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

വൈനിൽ സ്പ്രൈറ്റ് ഒഴിച്ച് മെസി; കുതിച്ചുയർന്ന് കൊക്ക‌ കോളയുടെ ഓഹരി

അസ്വാഭാവികമായ ഫൂഡ് കോംബോകൾ എപ്പോഴും വൈറലാകാറുണ്ട്. പക്ഷേ ഫുട്ബോൾ ഇതിഹാസം ലയണൽ മെസി ഒരു അസാധാരണ കോംബിനേഷൻ പങ്കു വച്ചതോടെ ഷെയർ മാർക്കറ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

ആക്ടിങ് പ്രസിഡന്റ് ഓഫ് വെനസ്വേല; സ്വയം പ്രഖ്യാപിച്ച് ചിത്രവും പ്രസിദ്ധീകരിച്ച് ട്രംപ്

വാഷിങ്ടണ്‍: വെനസ്വേലയ്ക്ക് മേലുള്ള അമേരിക്കയുടെ കടന്നുകയറ്റത്തിനിടെ വെനസ്വേലയുടെ 'ആക്ടിങ് പ്രസിഡന്റ്' എന്ന് വിശേഷിപ്പിച്ച് സ്