തനിക്ക് പറ്റിയ പങ്കാളിയെ കണ്ടെത്തിത്തന്നാൽ നാലുലക്ഷം രൂപ തരും, ഓഫറുമായി അഭിഭാഷക

തനിക്ക് പറ്റിയ പങ്കാളിയെ കണ്ടെത്തിത്തന്നാൽ നാലുലക്ഷം രൂപ തരും, ഓഫറുമായി അഭിഭാഷക
new-project-26-_890x500xt.jpg

യോജിച്ച പങ്കാളിയെ കണ്ടെത്താൻ ആളുകൾ പല വഴികളും സ്വീകരിക്കാറുണ്ട്. ഡേറ്റിംഗ് ആപ്പും മറ്റും അതിൽ പെടുന്നു. എന്നാൽ, ഇവിടെ ഒരു സ്ത്രീ വളരെ വ്യത്യസ്തമായ ഒരു മാർഗത്തിലൂടെയാണ് തനിക്ക് അനുയോജ്യനായ വരനെ തേടുന്നത്. ടിക്ടോക്കിലെ ഫോളോവേഴ്സിനോടാണ് അവർ തനിക്ക് പറ്റിയ വരനെ കണ്ടെത്തി തരാൻ പറഞ്ഞിരിക്കുന്നത്. അവർക്ക് യോജിച്ച വരനെ കണ്ടെത്തി കൊടുത്താൽ പകരം അവർ നാലുലക്ഷം രൂപ നൽകും.

കാലിഫോർണിയയിൽ താമസിക്കുന്ന മുപ്പത്തിനാലുകാരിയായ ഈവ് ടില്ലി-കോൾസൺ ഒരു അഭിഭാഷകയാണ്. അവൾ നേരത്തെ തന്റെ സുഹൃത്തുക്കളോട് തനിക്ക് യോജിച്ച ഒരു പങ്കാളിയെ കണ്ടെത്തി തന്നാൽ പകരമായി 4.16 ലക്ഷം രൂപ നൽകാം എന്ന് വാഗ്ദ്ധാനം ചെയ്തിരുന്നു. എന്നാൽ, അവളുടെ സുഹൃത്തുക്കൾക്ക് അതിന് കഴിഞ്ഞില്ല. പിന്നാലെ, ആ ഓഫർ ടിക്ടോക്കിലെ തന്റെ ഫോളോവേഴ്സിനായി കൂടി നൽകിയിരിക്കുകയാണ് അവൾ.

വൈറലായ തന്റെ ടിക്ടോക് വീഡിയോയിൽ ഈവ് പറയുന്നത് തന്റെ ട്രൂ ലവ് കണ്ടെത്താൻ തന്നെ സഹായിക്കണം എന്നാണ്. അതുപോലെ വളരെ കാലം നീണ്ട ഒരു വിവാഹജീവിതം ആയിരിക്കും ഇതെന്ന് താൻ പ്രതീക്ഷിക്കുന്നില്ല എന്നും 20 വർഷത്തിനുള്ളിൽ അത് അവസാനിക്കാനുള്ള സാധ്യത പോലും താൻ തള്ളിക്കളയുന്നില്ല എന്നും ഈവ് പറയുന്നുണ്ട്. എന്നാൽ, ഇതൊക്കെയാണെങ്കിലും തനിക്ക് അനുയോജ്യനായ ആളെ കണ്ടെത്തി തന്നാൽ പറഞ്ഞ തുക താൻ തരുമെന്ന് ഈവ് ഉറപ്പ് നൽകുന്നുണ്ട്.

ഇനി എന്തൊക്കെയാണ് അവളുടെ ഡിമാൻഡ്സ് എന്നല്ലേ? പ്രായം 27 -നും 40 -നും ഇടയിൽ ആയിരിക്കണം. സ്പോർട്സിൽ താല്പര്യം ഉണ്ടാവണം, നന്നായി ഇടപെടാൻ അറിയുന്നവർക്കും മുൻഗണനയുണ്ട്. അതുപോലെ ആറടി ഉയരം വേണം, നല്ല ബുദ്ധിയും സെൻസ് ഓഫ് ഹ്യൂമറും വേണം. ഏതായാലും വരനെ കണ്ടെത്തി നൽകിയാൽ നാല് ലക്ഷം നൽകും എന്ന് പറഞ്ഞുള്ള ഈവിന്റെ പോസ്റ്റ് വൈറലായിരിക്കുകയാണ്.

Read more

പാക്കിസ്ഥാന് പോളണ്ട് പിന്തുണ നൽകരുത്; മുന്നറിയിപ്പുമായി ഇന്ത്യ

പാക്കിസ്ഥാന് പോളണ്ട് പിന്തുണ നൽകരുത്; മുന്നറിയിപ്പുമായി ഇന്ത്യ

ന്യൂഡൽഹി: റഷ്യ-യുക്രൈൻ സംഘർഷത്തിനിടെ വ്യാപാരബന്ധം തകർന്നതിന്‍റെ പേരിൽ ഇന്ത്യയെ ലക്ഷ്യം വെയ്ക്കരുതെന്ന് വിദേശകാര്യമന്ത്രി എസ്.ജയശങ്കർ. അതിർത്

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

ഹരിത കേരളം മിഷൻ മെൻസ്ട്രുവൽ കപ്പ് വിതരണം ചെയ്യും

തിരുവനന്തപുരം: പരിസ്ഥിതി പുനഃസ്ഥാപന പ്രവർത്തനങ്ങളുടെ ഭാഗമായി ഹരിതകേരളം മിഷന്‍റെ നേതൃത്വത്തിൽ തെരഞ്ഞെടുക്കപ്പെട്ട സ്ഥാപനങ്ങളിൽ മെൻസ്