ഡല്‍ഹി: ഡല്‍ഹിയില്‍ ഹോട്ടലിലുണ്ടായ അഗ്നിബാധയില്‍ 9 പേര് മരിച്ചു. കരോൾബാഗിലെ അർപിത് എന്ന ഹോട്ടലിലാണ് തീപിടുത്തമുണ്ടായത്. ഒമ്പത് പേര് മരിച്ചതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇന്ന് പുലർച്ചെയാണ് തീപ്പിടുത്തമുണ്ടായത്. നിരവധി മലയാളികളും ഈ ഹോട്ടലിൽ താമസക്കാരായുണ്ടെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. ഏഴു പുരുഷന്മാരും ഒരു സ്ത്രീയും കുഞ്ഞുമാണ് മരിച്ചതെന്ന് അഗ്നിശമനസേന അറിയിച്ചു. ഹോട്ടലില്‍ പത്തംഗ മലയാളി കുടുംബം ഉണ്ടായതായാണ് രക്ഷാപ്രവര്‍ത്തകര്‍ അറിയിച്ചത്. പുലര്‍ച്ചെ 5.15 ഓടെയാണ് തീപ്പിടുത്തമുണ്ടായത്. ഷോര്‍ട്ട് സര്‍ക്യൂട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. തീ പൂര്‍ണ്ണമായും അണച്ചതായി അഗ്നിശമനസേനാ അധികൃതര്‍ അറിയിച്ചു.
Latest Articles
അക്ഷരങ്ങളുടെ കുലപതിക്ക് വിട; എം.ടി വാസുദേവൻ നായർ അന്തരിച്ചു
കോഴിക്കോട്: മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എംടി വാസുദേവൻ നായർ അന്തരിച്ചു. 91 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൃദ്രോഗവും ശ്വാസതടസവും അനുഭവപ്പെട്ടതിനെ...
Popular News
‘കാണിക്കവഞ്ചിയിൽ അറിയാതെ വീണ ഐ ഫോൺ തിരിച്ചുകൊടുക്കില്ലെന്ന് ക്ഷേത്രം’; ഡേറ്റ കോപ്പി ചെയ്തോളൂ എന്ന മഹാമനസ്കത
ചെന്നൈയിൽ നേർച്ചപ്പെട്ടിയിലേക്ക് പണം ഇടുന്നതിന് ഇടയിൽ അബദ്ധത്തിൽ യുവാവിന്റെ ഐ ഫോൺ നേർച്ചപ്പെട്ടിയിലേക്ക് വീണു. ചെന്നൈയ്ക്ക് സമീപത്തുള്ള തിരുപോരൂർ അരുൾമിഗു കന്തസ്വാമി ക്ഷേത്രത്തിലാണ് സംഭവം. വിനായകപുരം സ്വദേശിയായ ദിനേശ് എന്നയാളുടെ...
ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു
രാജ്യത്തെ വിഖ്യാത ചലച്ചിത്രകാരൻ ശ്യാം ബെനഗൽ അന്തരിച്ചു. അന്ത്യം മുംബൈയില്‍ വൈകിട്ട് ആറിനായിരുന്നു. തൊണ്ണൂറ് വയസ്സായിരുന്നു. ദാദാ സാഹബ് ഫാൽക്കെ പുരസ്കാരവും പത്മഭൂഷനും നൽകി രാജ്യം ആദരിച്ച പ്രതിഭയാണ്...
യൂട്യൂബേഴ്സിന്റെ സിനിമ, ഗ്യാങ്സ്റ്ററായി ലോകേഷ്; പുതിയ ചിത്രം പ്രഖ്യാപിച്ചു.
ഫൈറ്റ് ക്ലബിന് ശേഷം ലോകേഷ് കനകരാജിന്റെ ജി സ്ക്വാഡിന്റെ ബാനറില്‍ പുതിയ ചിത്രം വരുന്നു. തമിഴ് യൂട്യൂബേഴ്സായ ഭാരത്, നിരഞ്ജന് എന്നിവരുടെ സിനിമാ അരങ്ങേറ്റം കുറിക്കുന്നതാണ് മിസ്റ്റര്‍ ഭാരത് എന്ന്...
നടിയെ ആക്രമിച്ച കേസ്; തുറന്ന കോടതിയിൽ വാദം കേൾക്കില്ല, അതിജീവിതയുടെ ഹർജി തള്ളി
നടിയെ ആക്രമിച്ച കേസിൽ തുറന്ന കോടതിയില്‍ വിചാരണ വേണമെന്ന അതിജീവിതയുടെ ആവശ്യം തള്ളി കോടതി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയാണ് ഹർജി തള്ളിയത്. വിചാരണയുടെ വിവരങ്ങൾ പുറംലോകം അറിയുന്നതിൽ എതിർപ്പില്ലെന്നും...
അവാർഡുകൾ വാരിക്കൂട്ടി ‘ഫെമിനിച്ചി ഫാത്തിമ
തിരുവനന്തപുരം: 29-ാമത് കേരള രാജ്യാന്തര ചലച്ചിത്രമേളയിലെ അന്താരാഷ്ട്ര മത്സര വിഭാഗത്തിൽ പ്രദർശിപ്പിച്ച ചിത്രങ്ങളിൽ നിന്നും ഏറ്റവും മികച്ച ചിത്രത്തിനുള്ള പ്രേക്ഷക പുരസ്കാരം 'ഫെമിനിച്ചി ഫാത്തിമയ്ക്ക് ലഭിച്ചു.അന്താരാഷ്ട്ര മത്സര വിഭാഗത്തിലെ മികച്ച...