റിയാദില്‍ തീപിടുത്തം; എട്ട് ഇന്ത്യാക്കാരുള്‍പ്പെടെ 10 മരണം
സൗദി അറേബ്യന്‍ തലസ്ഥാനമായ റിയാദിലെ ബദര്‍ മേഖലയില്‍ ഫര്‍ണിച്ചര്‍ നിര്‍മാണ കേന്ദ്രത്തിലുണ്ടായ തീപിടുത്തത്തില്‍ എട്ട്.ഇന്ത്യക്കാരുള്‍പ്പെടെ 10 പേര്‍ മരിച്ചു. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റതായും സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു.

ശനിയാഴ്ച രാത്രിയാണ് ഇന്ത്യാക്കാരുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍ തീപിടുത്തമുണ്ടായത്. ഉടന്‍ തന്നെ സ്ഥലത്തെത്തിയ റിയാദ് സിവില്‍ ഡിഫന്‍സ് വിഭാഗം തീയണച്ചു. മരിച്ചവരില്‍ മലയാളികള്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്ന കാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. അപകടത്തിന് കാരണമായതെന്താണെന്നും ഇതുവരെ വ്യക്തമായിട്ടില്ല. മണിക്കൂറുകളോളം പരിശ്രമിച്ചാണ് ഇവിടുത്തെ തീയണച്ചതെന്നും സിവില്‍ ഡിഫന്‍സ് വിഭാഗം അറിയിച്ചു.