ചെന്നൈ: ജാതിയും മതവുമില്ലാത്ത ഇന്ത്യയിലെ ആദ്യത്തെ വനിതയായി തമിഴ്നാട് സ്വദേശിയും അഭിഭാഷകയുമായ സ്നേഹ. നീണ്ട കാലത്തെ കാത്തിരിപ്പിന് ശേഷമാണ് സ്നേഹയ്ക്ക് ജാതിയും മതവുമില്ലെന്ന സർട്ടിഫിക്കറ്റ് ലഭിച്ചത്. തിരുപാട്ടൂർ തഹസിൽദാർ ടി.എസ്. സത്യമൂർത്തിയാണ് സ്നേഹയെക്ക്ക് സർട്ടിഫിക്കറ്റ് കൈമാറിയത്. ജാതിയും മതവുമില്ലാത്ത ആദ്യത്തെ ഇന്ത്യക്കാരിയായി സ്നേഹ.
തിരുപാട്ടൂരിൽ നിന്നുള്ള സ്നേഹയുടെ മാതാപിതാക്കൾക്ക് ജാതിയിലും മതത്തിലും വിശ്വാസമില്ലായിരുന്നു. അതു കൊണ്ടു തന്നെ അപേക്ഷഫോമുകളിലെ ജാതിയും മതവും സൂചിപ്പിക്കാനുള്ള പട്ടികകൾ അവർ പൂരിപ്പിക്കാതെ നൽകി. ജനനസർട്ടിഫിക്കറ്റ്, സ്കൂൾ സർട്ടിഫിക്കറ്റ് എന്നിവയിലെല്ലാം ഈ കോളങ്ങൾ പൂരിപ്പിച്ചിട്ടില്ല.പിനീട് ജാതിയും മതവും പലയിടങ്ങളിലും ആവശ്യപ്പെട്ടതോടെയാണ് ഇത്തരം ഒരു സർട്ടിഫിക്കറ്റിനെ കുറിച്ച് സ്നേഹ ആലോച്ചിച്ചത്. ജാതി മതം എന്നിവയിൽ വിശ്വസിക്കാത്തവർ സർട്ടിഫിക്കറ്റ് ലഭിക്കുമെന്ന് അറിഞ്ഞതോടെ 2010 മുതൽ സർട്ടിഫിക്കറ്റിനുവേണ്ടി പോരാടുന്നുണ്ടെങ്കിലും 2017ൽ സബ് കളക്റ്റർ ബി പ്രിയങ്ക പങ്കജമാണ് അപേക്ഷക്ക് വേണ്ട നടപടികൾ നടത്തിയത്. സ്നേഹയെ കുറിച്ച് വ്യക്തമായി അന്വേഷിച്ച ശേഷമാണ് സർട്ടിഫിക്കറ്റ് നൽകിയത്.