മണിക്കൂറുകൾ മാത്രം ഭൂമിയിൽ ജീവിച്ചിരുന്ന ആനി ഇന്ന് അവയവദാനത്തിൽ ലോകത്തിന് മുന്നിലെ ഓമന മുഖമാണ്. തലച്ചോറും , തലയോട്ടിയും വളരാത്ത അസുഖവുമായാണ് ആനി ഭൂമിയിലേക്ക് വിരുന്നെത്തിയത്. മണിക്കൂറുകളുടെ ആയുസ്സേ നൽകിയിരുന്നുള്ളൂ എങ്കിലും ഇനി ലോകം എന്നും ആനിയെ ഓർക്കും. കാരണം ആ കുഞ്ഞ് പൈതൽ ഹൃദയ വാൽവ് ദാനം ചെയ്താണ് ഭൂമിയിൽ നിന്ന് മടങ്ങിയത്. ഓക്ലഹോമിലാണ് സംഭവം നടന്നത്.
ആനി ജനിക്കുന്നതിന് എത്രയോ മുന്പ് തന്നെ ആനിയുടെ മാതാപിതാക്കളായ അബിയ്ക്കും റോബർട്ടിനുമ കുഞ്ഞിന്റെ വൈകല്യത്തെ കുറിച്ച് അറിയാമായിരുന്നു. എങ്കിലും ദൈവം സമ്മാനിച്ച ആ കുഞ്ഞിനെ വിട്ട് കളയാൻ അവർക്ക് കഴിഞ്ഞില്ല, അത് കൊണ്ട് തന്നെ അബോർഷൻ എന്ന പ്രതിവിധിയുമായി മുന്നിൽ എത്തിയവരെല്ലാം മടങ്ങി.
കുഞ്ഞ് ജനിച്ചപ്പോൾ ജീവിച്ചിരുന്ന സമയം അത്രയും ഇവർ കുഞ്ഞിനൊപ്പം നിന്നു. ഒടുക്കം അവൾ മറഞ്ഞപ്പോൾ അവയവങ്ങൾ ദാനം ചെയ്യാൻ ഇവർ തയ്യാറായി മുന്നോട്ട് വരികയായിരുന്നു. ഓക്സിജന്റെ അഭാവം മൂലം മറ്റ് അവയവങ്ങൾ ട്രാൻസ് പ്ലാന്റ് ചെയ്യാൻ കഴിഞ്ഞില്ല. ഹൃദയ വാൽലുകൾ ട്രാൻസ്പ്ലാന്റ് ചെയ്യുന്നതിൽ തടസ്സം ഉണ്ടായില്ല. ശാസ്ത്രലോകം ഗവേഷണങ്ങൾക്കും മറ്റുമായി മറ്റ് അവയവങ്ങൾ ഉപയോഗിക്കും