അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തു; അഞ്ച് ഒടിടി പ്ലാറ്റ് ഫോമുകൾക്ക് നിരോധനം

Share
അശ്ലീല ഉള്ളടക്കം സംപ്രേഷണം ചെയ്തു; അഞ്ച് ഒടിടി പ്ലാറ്റ് ഫോമുകൾക്ക് നിരോധനം

ന്യൂഡൽഹി: അശ്ലീലം ഉള്ളടക്കം സംപ്രേഷണം ചെയ്തതിന് 5 ഒടിടി പ്ലാറ്റ്ഫോമുകളെ വാർത്താ വിതരണ മന്ത്രാലയം നിരോധിച്ചു. മൂഡ് എക്സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജി മൂവി പ്ലക്സ്, ഫീൽസ ജുഗ്നു എന്നി പ്ലാറ്റുഫോമുകളെയാണ് നിരോധിച്ചത്. അശ്ലീലവും മോശവുമായ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്തതിന് കഴിഞ്ഞവർഷം ജൂലായിലും ആപ്പുകളും വെബ്സൈറ്റുകളും കേന്ദ്രസർക്കാർ നിരോധിച്ചിരുന്നു.

ഐടി ചട്ടങ്ങൾ അനുസരിച്ച് ഇത്തരം പ്ലാറ്റുഫോമുകളിലേക്കുള്ള പ്രവേശനം തടയാൻ സർക്കാരിന് ഇന്‍റർനെറ്റ് സേവനദാതാക്കൾക്ക് നിർദേശം നൽകാം.

ഐടി ആക്‌ടിന്‍റെ സെക്ഷൻ 69 എ പ്രകാരം ഓൺലൈൻ‌ ഉള്ളടക്കങ്ങൾ തടയാൻ കേന്ദ്രത്തിന് അധികാരമുണ്ട്. കഴിഞ്ഞവർഷം 25 ആപ്പുകൾക്കെതിരേയാണ് നടപടി എടുത്തത്. ഒടിടി പ്ലാറ്റുഫോമുകളിലെ ഉള്ളടക്കം ഇന്ത്യൻ നി‍യമങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് നടപടി. ആഭ്യന്തര മന്ത്രാലയം, വനിതാ ശിശുവികസന മന്ത്രാലയം അടക്കമുള്ള വകുപ്പുകളുമായും വിദഗ്ധരുമായും നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം എടുത്തത്.

Read more

വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കും; കെ.മുരളീധരൻ

വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡുകളിൽ ചികിത്സാ സൗകര്യം ലഭ്യമാക്കും; കെ.മുരളീധരൻ

സർക്കാർ ആശുപത്രികളിലെ പേ വാർഡ് സൗകര്യം ലഭ്യമാകാൻ ഇനി വരുമാന പരിധിയുടെ മാനദണ്ഡമാക്കില്ല. വരുമാനം പരിഗണിക്കാതെ എല്ലാ രോഗികൾക്കും പേ വാർഡു

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കനത്ത മഴ; കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി

കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജുകൾ ഒഴികെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ അവധി. ജില്ലയിലെ മലയോര- തീരദേശ മേഖലകളിലും മറ്റും ശക്തമായ മഴയു