ഒരു പക്ഷി ഇടിച്ചാല്‍ വിമാനത്തിന് എന്ത് സംഭവിക്കുമെന്ന് ഇതാ കണ്ടോളൂ

0

വെറുമൊരു പക്ഷി ഇടിച്ചാല്‍ ഇത്രയും വലിയ വിമാനത്തിനു എന്തെങ്കിലും സംഭവിക്കുമോ? പലര്ക്കും ഈ സംശയം ഉണ്ട്. എന്നാല്‍ ഒരു പക്ഷി വിചാരിച്ചാല്‍ മതി ഒരു വിമാനത്തിന്റെ യാത്ര മുടങ്ങാന്‍ എന്നതാണ് സത്യം.

അടുത്തിടെ ഒരു പക്ഷി ഇടിച്ചതിനെ തുടര്‍ന്ന് ഈജിപ്ത് എയര്‍ ഫ്‌ലൈറ്റിന്റെ വിമാനം വൈകിയത്  21 മണിക്കൂറാണ് . മൂക്കിടിച്ച് പരത്തിക്കളഞ്ഞു എന്നൊക്കെ പറയും പോലെയായിരുന്നു പക്ഷിയുടെ ഇടി കൊണ്ട വിമാനത്തിന്റെ മുന്‍ഭാഗം. ഈജിപ്ത് എയര്‍ ഫ്‌ലൈറ്റ് ഹീത്രൂവില്‍ ലാന്‍ഡ് ചെയ്യുമ്പോഴാണ് അപകടമുണ്ടായത്. 71 യാത്രികരുമായി പറന്നിറങ്ങാന്‍ ശ്രമിച്ച ബോയിംഗ് 737-800 വിമാനത്തില്‍ പക്ഷിയിടിച്ചത് വലിയ അപകടത്തിലേക്ക് നയിച്ചേനെ. എന്നാല്‍ പൈലറ്റിന്റെ സമയോചിതമായ ഇടപെടല്‍ മൂലം ലാന്‍ഡിങ് വിജയിച്ചു. ഉടന്‍ തന്നെ യാത്രികരെ പുറത്തിറക്കുകയും ചെയ്തു. പക്ഷിയിടിച്ച ഭാഗത്ത് രക്തവും തൂവലുകളും അടക്കം വലിയൊരു കുഴിയാണ് രൂപപ്പെട്ടത്. പക്ഷി ഇടിച്ചുണ്ടായ വിടവുകള്‍ അത്രയ്ക്ക് വലുതായിരുന്നു. വിമാനത്തിന്റെ നോസ് ഭാഗം പൂര്‍ണ്ണമായും മാറ്റി പിടിപ്പിച്ച് 21 മണിക്കൂറുകള്‍ക്ക് ശേഷമാണ് പറന്നുയര്‍ന്നത്.