പണമില്ലെങ്കില്‍ ഇനി വിമാനത്തിലും കടം പറയാം; ടിക്കറ്റ് ചാര്‍ജ് ഘട്ടംഘട്ടമായി അടയ്ക്കാം; സംഭവം ഇങ്ങനെ

വിമാനയാത്രയെ ക്കുറിച്ചു ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ വരുന്നത് ഭീമമായ ടിക്കറ്റ്‌ നിരക്കിനെ കുറിച്ചുള്ള ആവലാതിയാണ്‌. എന്നാല്‍ അതിനൊരു പരിഹാരവുമായി  യുഎഇ ഇത്തിഹാദ് എയര്‍വേയ്‌സ്.

പണമില്ലെങ്കില്‍ ഇനി വിമാനത്തിലും കടം പറയാം; ടിക്കറ്റ് ചാര്‍ജ് ഘട്ടംഘട്ടമായി  അടയ്ക്കാം; സംഭവം ഇങ്ങനെ
flightssss

വിമാനയാത്രയെ ക്കുറിച്ചു ഓര്‍ക്കുമ്പോള്‍ തന്നെ മനസ്സില്‍ വരുന്നത് ഭീമമായ ടിക്കറ്റ്‌ നിരക്കിനെ കുറിച്ചുള്ള ആവലാതിയാണ്‌. എന്നാല്‍ അതിനൊരു പരിഹാരവുമായി  യുഎഇ ഇത്തിഹാദ് എയര്‍വേയ്‌സ്. കുടുംബമായി യാത്ര ചെയ്യുന്നവര്‍ക്ക് വലിയ സഹായമാണ് പുതിയ സംവിധാനമെന്നാണ് വിമാനക്കമ്പനിയുടെ വാദം. യാത്രക്കാര്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ നല്‍കുന്നതാണ് പുതിയ പദ്ധതിയെന്ന് ഇത്തിഹാദ് എയര്‍വേയ്‌സ് വൈസ് പ്രസിഡന്റ് പറഞ്ഞു.

ബാങ്കും തിരഞ്ഞെടുക്കുന്ന യാത്രാ സ്ഥലവും പരിഗണിച്ചാണ് പണം തിരികെ അടയ്‌ക്കേണ്ട രീതി. ഗള്‍ഫ് മേഖലയിലെ തിരഞ്ഞെടുത്ത 17 ബാങ്കുകളില്‍ നിന്നും മൂന്നു മാസം മുതല്‍ 60 മാസം വരെയുള്ള കാലയളവില്‍ പണം തിരികെ അടയ്ക്കാന്‍ അവസരമുണ്ട്. വലിയ തുകയാണെങ്കിലും ഘട്ടം ഘട്ടമായി അടച്ചുതീര്‍ത്താല്‍ മതി. പദ്ധതി മേഖലയില്‍ വലിയ കുതിച്ചുചാട്ടത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു. ഗള്‍ഫ് മേഖലയില്‍ പൂര്‍ണമായും ഓട്ടോമേറ്റഡ് ഓണ്‍ലൈന്‍ ഇന്‍സ്റ്റാള്‍മെന്റ് സംവിധാനം നല്‍കുന്ന ആദ്യത്തെ വിമാന കമ്പനിയാണ് ഇത്തിഹാദ്.വിമാനക്കമ്പനിയുടെ വെബ്‌സൈറ്റില്‍ നിന്നും നേരിട്ട് ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് മാത്രമേ ഈ ഓഫര്‍ ലഭിക്കുകയുള്ളൂവെന്ന് എയര്‍ലൈന്‍ അധികൃതര്‍ അറിയിച്ചു.

Read more

പശ്ചിമേഷ്യൻ സംഘർഷം; ‘ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും’; വിദേശകാര്യ മന്ത്രാലയം

പശ്ചിമേഷ്യൻ സംഘർഷം; ‘ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കും’; വിദേശകാര്യ മന്ത്രാലയം

പശ്ചിമേഷ്യൻ സംഘർഷം‌ ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയ്ക്ക് ഗുരുതരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്ന് വിദേശകാര്യ മന്ത്രാലയം. സ്ഥിതി വഷളായി കൊണ്

പ്രവാസികൾ പ്രതിസന്ധിയിൽ; നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടുമോ

പ്രവാസികൾ പ്രതിസന്ധിയിൽ; നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടുമോ

ന്യൂഡൽഹി: പശ്ചിമേഷ്യൻ സംഘർഷം രൂക്ഷമായ സാഹചര്യത്തിൽ പ്രവാസികളുടെ ആശങ്ക പരിഗണിച്ച് നിയമസഭാ തെരഞ്ഞെടുപ്പ് നീട്ടി വയ്ക്കുമോ എന്ന ചർച്ച സജീ

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായിയിലെ വിമാനത്താവളങ്ങൾ പ്രവർത്തന സജ്ജമാകുന്നു; യാത്രക്കാർക്ക് കർശന നിർദേശം

ദുബായ്: പശ്ചിമേഷ്യയിൽ നിലനിൽക്കുന്ന സംഘർഷാവസ്ഥയെത്തുടർന്ന് നിർത്തിവെച്ചിരുന്ന ദുബായിയിലെ വിമാനത്താവളങ്ങളുടെ പ്രവർത്തനം ഇന്ന് വൈ