ഗള്‍ഫില്‍നിന്ന് കേരളത്തിലേക്ക് വരുന്ന കാര്യം ഓര്‍ക്കുമ്പോള്‍ തന്നെ ഉയര്‍ന്ന ടിക്കറ്റ് നിരക്കാണ് പല പ്രവാസികളുടെയും ഞെഞ്ചിടിപ്പ് കൂട്ടുന്നത് . എന്നാല്‍ പ്രവാസി സുഹൃത്തുക്കള്‍ക്ക് തല്‍ക്കാലം ആശ്വസിക്കാം .ടിക്കറ്റ് നിരക്ക് കുത്തനെ കുറഞ്ഞിരിക്കുന്നു .അതും ഒരു ഒന്നൊന്നര കുറവ് .
സാധാരണ ഈ സമയത്ത് 90,000 രൂപ വരെ ടിക്കറ്റിനായി മുടക്കേണ്ടിയിരുന്ന സ്ഥാനത്ത് പതിനായിരം രൂപയില്‍ താഴെയുണ്ടെങ്കില്‍ കേരളത്തിലെത്താം.നോട്ട് അസാധുവാക്കലിനെത്തുടര്‍ന്ന് പ്രവാസികള്‍ നാട്ടിലേക്കുള്ള യാത്ര മാറ്റിവച്ചതാണ് ടിക്കറ്റ് നിരക്ക് താഴാനുള്ള പ്രധാന കാരണം. പലരും ടിക്കറ്റ് ക്യാന്‍സല്‍ ചെയ്യുകയാണ്. 40 കിലോഗ്രാം വരെ സൗജന്യ ബാഗേജ് അനുവദിക്കാന്‍ വിമാനക്കമ്പനികള്‍ തയാറാകുന്നുണ്ടെങ്കിലും യാത്രക്കാര്‍ക്ക് വലിയ താല്പര്യമില്ല. ദുബായില്‍നിന്ന് കോഴിക്കോട്ടേക്ക് വെറും 300 ദിര്‍ഹത്തില്‍ താഴെയെത്തി നിരക്ക്. എന്നാല്‍ അപൂര്‍വമായി ലഭിച്ച അവസരം മുതലാക്കാന്‍ പലരും മടിക്കുകയാണ്. നാട്ടിലെത്തിയാല്‍ നോട്ട് കിട്ടാതെ വലയുമെന്നതാണ് പലരെയും പിന്‍തിരിപ്പിക്കുന്ന പ്രധാന ഘടകം.
ഗള്‍ഫിലെയും ഇന്ത്യയിലെയും വിമാന കമ്പനികളുടെ പ്രധാന വരുമാനമാണ് ഇന്ത്യയിലേക്കുള്ള സര്‍വീസുകള്‍. തിരക്കേറിയ സീസണുകളില്‍ യാത്രക്കാരെ കൊള്ളയടിക്കുന്ന വിമാനക്കമ്പനികളെക്കുറിച്ച് വ്യാപക പരാതിയുയര്‍ന്നിരുന്നു. ഇപ്പോള്‍ ടിക്കറ്റ് നിരക്ക് കുറഞ്ഞപ്പോള്‍ യാത്ര ചെയ്യാന്‍ ആളില്ലാത്ത അവസ്ഥയാണുള്ളത്.