ഫ്‌ളവേഴ്‌സ് ടെലിവിഷന്‍ അവാർഡുകൾ പ്രഖ്യാപിച്ചു

ഫ്‌ളവേഴ്‌സ് ടെലിവിഷന്‍ അവാർഡുകൾ പ്രഖ്യാപിച്ചു
ftva

രണ്ടാമത് ഫ്‌ളവേഴ്‌സ് ടെലിവിഷൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു. അമൃത ടിവിയിലെ നിലാവും നക്ഷത്രങ്ങളുമാണ് മികച്ച സീരിയൽ. മികച്ച നടനായി ബിജു സോപനത്തേയും, മികച്ച നടിയായി സ്വാസികയേയും തെരഞ്ഞെടുത്തു.  നിലാവും നക്ഷത്രങ്ങളും സീരിയലിന്റെ സംവിധായകൻ ജി ആർ കൃഷ്ണനാണ് മികച്ച സംവിധായകൻ.അവാര്‍ഡുകള്‍ കാറ്റഗറി തിരിച്ച്; മികച്ച പരമ്പര നിലാവും  നക്ഷത്രങ്ങളും  (അമൃത ടി .വി )നിർമ്മാണം - റോയ്ച്ചൻ, സംവിധാനം- ജി ആർ കൃഷ്ണൻമികച്ച സംവിധായകൻ   ജി .ആർ .കൃഷ്ണൻ   (നിലാവുംനക്ഷത്രങ്ങളും)മികച്ച നടൻ ബിജു  സോപാനം, ഉപ്പും മുളകും(ഫ്‌ളവേഴ്‌സ് ) മികച്ച നടി -സ്വാസിക (ചിന്താവിഷ്ടയായ സീത, ഏഷ്യാനെറ്റ്)മികച്ച സഹ നടൻ  അജി ജോൺ  ,പോക്കുവെയിൽ  (ഫ്‌ളവേഴ്‌സ് )മികച്ച സഹനടി    ശാരി  ,നിലാവും നക്ഷത്രങ്ങളും  (അമൃത)മികച്ച  സഹനടി  ജൂറി പരാമർശം -ദേവി  അജിത് ,ഈറൻ നിലാവ്, (ഫഌവേഴ്‌സ്)മികച്ച ഹാസ്യതാരം മഞ്ജു പിള്ള (വിവിധ പരിപാടികൾ ),മികച്ച ഹാസ്യ താരം  ജൂറി പരാമർശം   മഞ്ജു സുനിച്ചൻ  (വിവിധ  സീരിയലുകൾ )മികച്ച അവതാരക   നൈല ഉഷ  (മിനിറ്റ് ടു വിൻ ഇറ്റ് ,മഴവിൽ )മികച്ച  വാർത്ത അവതാരകൻ   അഭിലാഷ് മോഹൻ (റിപ്പോർട്ടർ ടി.വി ),മികച്ച ന്യൂസ് റിപ്പോർട്ടർ  സുബിത  സുകുമാരൻ  (ജീവൻ ടി.വി)മികച്ച  ഡോക്യുമെന്ററി   മലമുഴക്കിയുടെ ജീവന സംഗീതം  (മാതൃഭൂമി ടി .വി)സംവിധാനം-ബിജു പങ്കജ്, ക്യാമറ- ബിനു തോമസ്പുതുമയുള്ള  ടെലിവിഷൻ  പ്രോഗ്രാം  നമ്മൾ (ഏഷ്യാനെറ്റ് ന്യൂസ് )മികച്ച പരിസ്ഥിതി സൗഹൃദ പരിപാടി - സ്‌നേക്ക് മാസ്റ്റർ (കൗമുദി ടിവി), സംവിധാനം- കിഷോർ കരമന, അവതാരകൻ- വാവ സുരേഷ്;  ദൃശ്യ മാധ്യമരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്‌കാരങ്ങള്‍- ശ്രീ  വി.കെ .ശ്രീരാമൻ,ശ്രീ .എം .വി .നികേഷ് കുമാർ,ശ്രീ .സി .ആർ .ചന്ദ്രൻ, ശ്രീ . സന്തോഷ്  ജോർജ് കുളങ്ങര; ശ്രീ സിബി ചാവറ; ശ്രീ ജി സാജൻമികച്ച ജനപ്രിയ  സീരിയൽ- ഉപ്പും മുളകും (ഫ്‌ളവേഴ്‌സ് ), സംവിധാനം ആർ ഉണ്ണികൃഷ്ണൻ;ലൈഫ് ടൈം അച്ചീവ്‌മെൻറ്  അവാർഡ്- ശ്യാമ പ്രസാദ്

കഴിഞ്ഞ വർഷമാണ് പുതുമയാർന്ന ഈ പുരസ്‌കാര രീതിയ്ക്ക് ഫ്‌ളവഴ്‌സ് തുടക്കമിട്ടത്. പ്രശസ്ത തിരക്കഥാകൃത്ത് ജോൺ  പോൾ ചെയർമാനും ഛായാഗ്രാഹകനും സംവിധായകനുമായ അഴകപ്പൻ, നടനും സംവിധായകനുമായ മധുപാൽ, വാർത്താ അവതാരക മായ ശ്രീകുമാർ, ടെലിവിഷൻ നിരൂപക ഉഷ്.എസ്.നായർഎന്നിവർ  അംഗങ്ങളുമായ ജൂറിയാണ് വിവിധ ചാനലുകളിൽ നിന്ന് ലഭിച്ച എൻട്രികളിൽ പരിശോധിച്ച് അവാർഡ് ജേതാക്കളെ നിശ്ചയിച്ചത്.ഈ വരുന്ന ഞായറാഴ്ച (മാര്‍ച്ച് അഞ്ച്) വൈകുന്നേരം 6.30ന് അങ്കമാലി അഡ്‌ലക്‌സ് കൺവെൻഷൻസെന്റർ മൈതാനത്ത് ഒരു ലക്ഷത്തോളം വരുന്ന സദസ്സിനെ സാക്ഷി നിർത്തി പുരസ്‌കാരങ്ങൾ സമ്മാനിക്കും. സാമൂഹ്യസാംസ്‌കാരികരാഷ്ട്രീയരംഗത്തെ പ്രമുഖർ ചടങ്ങിൽ പങ്കെടുക്കും. ഇതോടനുബന്ധിച്ച് സിനിമാ സീരിയൽ രംഗത്തെ പ്രമുഖർ അവതരിപ്പിക്കുന്ന കലാപരിപാടികളും അരങ്ങേറും. പരിപാടികൾ കാണുന്നതിന് പൊതുജനങ്ങൾക്കും സൗകര്യമേർപ്പെടുത്തിയിട്ടുണ്ട്.

Read more

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

വന്ദേഭാരത് സ്ലീപ്പറിൽ ആ‍ർഎസി സൗകര്യം ഉണ്ടാകില്ല; ടിക്കറ്റ് നിരക്കുകൾ പുറത്ത് വിട്ട് റെയിൽവേ

കേരളത്തിൽ ഉൾപ്പടെ ഉടൻ സർവീസ് ആരംഭിക്കുന്ന വന്ദേഭാരത് സ്ലീപ്പർ ട്രെയിനുകളുടെ ടിക്കറ്റ് നിരക്കുകൾ പ്രസിദ്ധീകരിച്ച് റെയിൽവേ. ആർഎസി അഥവാ റി

ഭക്തി സാന്ദ്രംമായി ശബരിമല: മകരജ്യോതി തെളിഞ്ഞു

ഭക്തി സാന്ദ്രംമായി ശബരിമല: മകരജ്യോതി തെളിഞ്ഞു

ശബരിമലയിൽ മകരജ്യോതി തെളിഞ്ഞു. ശബരിമലയെ ഭക്തിസാന്ദമാക്കി പൊന്നമ്പല മേട്ടിൽ മകരജ്യോതി തെളിഞ്ഞു. തിരുവാഭരണ ഘോഷയാത്ര വൈകിട്ട് 6.20 ഓടെ സന്