സോമാലിയയില്‍ സമൂസ, സിംഗപ്പൂരില്‍ ച്യൂയിങ് ഗം; ലോകത്തിലെ വിവിധ രാജ്യങ്ങളില്‍ നിരോധിച്ചിട്ടുള്ള ഭക്ഷണ പദാര്‍ത്ഥങ്ങള്‍

0

ദരിദ്രരാജ്യം എന്ന പേരുകേട്ട സോമാലിയയില്‍ ചെന്നൊരു സമൂസ കഴിക്കാം എന്ന് കരുതിയാല്‍ പണി പാളും. കാരണം വേറൊന്നുമല്ല സൊമാലിയയില്‍ 2011 ല്‍ നിരോധിച്ച ഭക്ഷണപദാര്‍ത്ഥമാണ് നമ്മുടെ നാട്ടില്‍ ചായക്കൊപ്പം ഇഷ്ടഭക്ഷണവിഭവങ്ങളില്‍ ഒന്നായ സമൂസ. കാരണം, സമൂസ ഉണ്ടാക്കിയിരിക്കുന്ന ആകൃതിയിലെ ത്രികോണം ക്രിസ്ത്യന്‍ സംസ്‌കാരത്തിന് ചേര്‍ന്നതാണെന്നും അത് മുസ്ലീം രാജ്യമായ സൊമാലിയയില്‍ പറ്റില്ലെന്നുമുള്ള എന്ന മതവാദികളുടെ ആരോപണം.

ടൊമാറ്റോ സോസ്

ടൊമാറ്റോ സോസ് നിരോധിച്ചിട്ടുള്ള ഒരു രാജ്യത്തെ കുറിച്ചു കേട്ടിട്ടുണ്ടോ? മറ്റെങ്ങുമല്ല ഫ്രാന്‍സില്‍ തന്നെ. 2011 മുതലാണ് ഫ്രാന്‍സില്‍ ടൊമാറ്റോ സോസ് നിരോധിച്ചിട്ടുള്ളത്. തുടക്കത്തില്‍ സ്‌കൂളുകളിലായിരുന്നു നിരോധനമെങ്കിലും പിന്നീട് അത് രാജ്യവ്യാപകമായി നിരോധിച്ചു.

കിന്‍ഡര്‍ ജോയ്

നമ്മുടെ നാട്ടില്‍ കുഞ്ഞുങ്ങള്‍ കടകളില്‍ പോയാല്‍ ഏറ്റവുമധികം വഴക്കിടുന്നത് കിന്ടെര്‍ ജോയ്ക്ക് വേണ്ടിയാണ്. കുട്ടികള്‍ക്ക് ഏറെ ഇഷ്ടപ്പെട്ട കിന്‍ഡര്‍ ജോയ്, ആരോഗ്യത്തിന് ഹാനികരമെന്ന് ചൂണ്ടിക്കാട്ടി അമേരിക്കയില്‍ നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. 1938ലെ ഫുഡ്, ഡ്രഗ് ആന്‍ഡ് കോസ്മെറ്റിക് ആക്ട് പ്രകാരമാണ് ഒരു പോഷകഗുണവുമില്ലെന്ന് കണ്ടെത്തിയിട്ടുള്ള കിന്‍ഡര്‍ മിഠായികളും നിരോധിച്ചിട്ടുള്ളതാണ്.

ച്യൂയിങ് ഗം

നമ്മുടെ നാട്ടിലെ പോലെ ച്യൂയിങ് ഗം കഴിച്ചു കൊണ്ട് സിംഗപ്പൂരില്‍ കൂടി നടക്കാമെന്ന് കരുതണ്ട.ഇവിടെ 1992 മുതല്‍ ച്യൂയിങ് ഗം നിരോധിച്ചു. എന്നാല്‍, വിവിധതരം സമ്മര്‍ദ്ദങ്ങളെ തുടര്‍ന്ന്, 2004ല്‍ ചിലയിനം ഡെന്റല്‍ ച്യൂയിങ്ഗത്തിനുള്ള നിരോധനം സര്‍ക്കാര്‍ പിന്‍വലിച്ചു. നിരോധിക്കപ്പെട്ട ച്യൂയിംഗ് കഴിച്ചാല്‍ 3,2000 രൂപ പിഴ അടക്കേണ്ടി വരും.

തിളപ്പിക്കാത്ത പാലും പാലുല്‍പന്നങ്ങളും

ചിലതരം ആരോഗ്യപ്രശ്നങ്ങള്‍ കാരണം തിളപ്പിക്കാത്ത പാലും, അതുപയോഗിച്ച് തയ്യാറാക്കിയിട്ടുള്ള ഉല്‍പന്നങ്ങളും നിരോധിച്ചിട്ടുള്ളത്. കാനഡയിലും അമേരിക്കയിലെ 22 സംസ്ഥാനങ്ങളിലുമാണ് നിരോധനം. ചിലതരം അണുക്കളും ഇ-കോളി ഉള്‍പ്പടെയുള്ള ബാക്ടീരിയകളും ഇതില്‍ ഉണ്ടാകുമെന്നാണ് വിവിധ പഠനത്തില്‍നിന്ന് വ്യക്തമായത്.

ജെല്ലി കപ്പ് മിഠായികള്‍

പശപശപ്പുള്ളതും മധുരമുള്ളതുമായ ജെല്ലി കപ്പ് മിഠായികള്‍, യുകെയും യൂറോപ്യന്‍യൂണിയനും നിരോധിച്ചിട്ടുണ്ട്. ഇത്തരം ജെല്ലി മിഠായികള്‍, കുട്ടികളില്‍ അഡിക്ഷന്‍ ഉണ്ടാക്കുമെന്നും ആരോഗ്യത്തിന് ഹാനീകരമാണെന്നും ചൂണ്ടിക്കാട്ടിയാണ് നിരോധനം ഏര്‍പ്പെടുത്തിയത്.

കൂട്ടത്തില്‍ ഇന്ത്യയുടെ കാര്യം പറയാതിരിക്കാന്‍ കഴിയില്ല. ആരോഗ്യത്തിനു ഹാനീകരമെന്നു കണ്ടല്ലെങ്കിലും നമ്മുടെ നാട്ടിലും ഒരു ഭക്ഷണം നിരോധിച്ചിട്ടുണ്ട്, ഗോമാംസം. മതപരമായ കാരണങ്ങളാല്‍ ഇന്ത്യയില്‍ ചില സ്ഥലങ്ങളില്‍ ഗോമാംസം നിരോധിക്കപ്പെട്ടിട്ടുണ്ട്.