ഫോബ്‌സ് ശതകോടീശ്വര പട്ടിക: ഏറ്റവും സമ്പന്നനായ മലയാളിയായി എം എ യൂസുഫലി

ഫോബ്‌സ് ശതകോടീശ്വര പട്ടിക: ഏറ്റവും സമ്പന്നനായ മലയാളിയായി എം എ യൂസുഫലി
yusufali-897x538

ദുബായ്: ഫോബ്‌സിന്റെ ലോക ശതകോടീശ്വര പട്ടികയില്‍ മലയാളികളില്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം എ യൂസുഫലി ഒന്നാമന്‍. 550 കോടി ഡോളറാണ് (47000 കോടിയോളം രൂപ) എം എ യൂസുഫലിയുടെ ആസ്തി. ഇന്ത്യക്കാരില്‍ 32ാം സ്ഥാനത്താണ് യൂസുഫലി. ലോക സമ്പന്ന പട്ടികയില്‍ 639ാം സ്ഥാനവും അദ്ദേഹം നേടി.

34,200 കോടി ഡോളര്‍ ആസ്തിയുമായി ടെസ്‌ല, സ്‌പേസ്എക്‌സ്, എക്‌സ് മേധാവി ഇലോണ്‍ മസ്‌കാണ് ലോക സമ്പന്നരില്‍ ഒന്നാമത്. 21,600 കോടി ഡോളര്‍ ആസ്തിയുമായി മെറ്റ മേധാവി മാര്‍ക്ക് സക്കര്‍ബര്‍ഗ് രണ്ടാമതെത്തി. 21,500 കോടി ഡോളര്‍ ആസ്തിയുള്ള ആമസോണ്‍ സ്ഥാപകന്‍ ജെഫ് ബെസോസിനെ പിന്തള്ളിയാണ് മാര്‍ക്ക് സക്കര്‍ബര്‍ഗ് രണ്ടാമതെത്തിയത്. ഓറക്കിളിന്റെ ലാറി എലിസണ്‍ (19,200 കോടി ഡോളര്‍), ഫ്രഞ്ച് ഫാഷന്‍ ബ്രാന്‍ഡ് എല്‍ വി എം എച്ചിന്റെ മേധാവി ബെര്‍ണാഡ് ആര്‍ണോയും കുടുംബവും (17,800 കോടി ഡോളര്‍) എന്നിവരാണ് യഥാക്രമം നാല്, അഞ്ച് സ്ഥാനങ്ങളില്‍.

9,250 കോടി ഡോളര്‍ ആസ്തിയുമായി മുകേഷ് അംബാനിയാണ് ഇന്ത്യക്കാരില്‍ മുന്നില്‍. ലോകസമ്പന്ന പട്ടികയില്‍ 18ാം സ്ഥാനത്താണ് മുകേഷ് അംബാനി. 5630 കോടി ഡോളര്‍ ആസ്തിയോടെ ഗൗതം അദാനി, 3550 കോടി ഡോളര്‍ ആസ്തിയോടെ ജിന്‍ഡാല്‍ ഗ്രൂപ്പ് മേധാവി സാവിത്രി ജിന്‍ഡാല്‍, എച്ച്‌ സി എല്‍ സ്ഥാപകന്‍ ശിവ് നാടാര്‍ (3450 കോടി ഡോളര്‍), സണ്‍ഫാംര്‍മ്മ മേധാവി ദിലീപ് സാംഘ്വി തുടങ്ങിയവരാണ് ആദ്യ പട്ടികയിലുള്ള മറ്റ് ഇന്ത്യക്കാര്‍.

കേരളത്തിൽ നിന്ന് ജെംസ് എജ്യുക്കേഷന്‍ മേധാവി സണ്ണി വര്‍ക്കി (390 കോടി ഡോളര്‍), ഇന്‍ഫോസിസ് സഹസ്ഥാപകന്‍ ക്രിസ് ഗോപാലകൃഷ്ണന്‍ (380 കോടി ഡോളര്‍), ആര്‍ പി ഗ്രൂപ്പ് മേധാവി രവി പിള്ള (370 കോടി ഡോളര്‍), ജോയ് ആലുക്കാസ് ഗ്രൂപ്പ് ചെയര്‍മാന്‍ ജോയ് ആലുക്കാസ് (330 കോടി ഡോളര്‍) ,കല്യാണ രാമന്‍ (310 കോടി ഡോളര്‍), ബുര്‍ജീല്‍ ഹോള്‍ഡിംഗ്സിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഡോ. ഷംശീര്‍ വയലില്‍ (200 കോടി ഡോളര്‍) ,ഇന്‍ഫോസിസ് മുന്‍ സി ഇ ഒ. എസ് ഡി ഷിബുലാല്‍ (200 കോടി ഡോളര്‍), മുത്തൂറ്റ് ഫാമിലി (190 കോടി ഡോളര്‍), കൊച്ചൗസേഫ് ചിറ്റിലപ്പിള്ളി (130 കോടി ഡോളര്‍ ) എന്നിവരാണ് ആദ്യ പട്ടികയില്‍ ഇടം നേടിയ മറ്റ് മലയാളികള്‍.

Read more

ഗ്യാനേഷ് കുമാറിന് ‘ജനകീയ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകാൻ പൗര പ്രവർത്തകർ; മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും നോട്ടീസ് നൽകും

ഗ്യാനേഷ് കുമാറിന് ‘ജനകീയ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകാൻ പൗര പ്രവർത്തകർ; മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും നോട്ടീസ് നൽകും

ഡൽഹി: ഗ്യാനേഷ് കുമാറിന് ‘ജനകീയ ഇംപീച്ച്‌മെന്റ് നോട്ടീസ് നൽകാൻ പൗര പ്രവർത്തകർ. മുൻ സിവിൽ സർവീസ് ഉദ്യോഗസ്ഥരും സാമൂഹിക പ്രവർത്തകരും അടങ്ങുന്

മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറി

മെസിയുടെ പേരിലെ തട്ടിപ്പ്; SIT റിപ്പോർട്ട് സർക്കാരിന് കൈമാറി

തിരുവനന്തപുരം: മെസിയെയും അർജൻ്റീന ടീമിനെയും കേരളത്തിൽ എത്തിക്കാമെന്നതിൻ്റെ പേരിൽ നടത്തിയ തട്ടിപ്പിൽ റിപ്പോർട്ട് സർക്കാരിന് കൈ

"മരിക്കാൻ പേടിയില്ല, ആഗ്രഹിച്ചത് വിമാനം തകർക്കാൻ": ഫ്ലൈ ദുബായ് സഹപൈലറ്റിന്‍റെ മൊഴി പുറത്ത്

"മരിക്കാൻ പേടിയില്ല, ആഗ്രഹിച്ചത് വിമാനം തകർക്കാൻ": ഫ്ലൈ ദുബായ് സഹപൈലറ്റിന്‍റെ മൊഴി പുറത്ത്

ദുബായി: ഫ്ലൈ ദുബായ് ക്യാപ്റ്റൻ സമിത് മച്ഛറിനെ ആക്രമിച്ച സംഭവത്തിൽ സഹപൈലറ്റ് ഹമാം അൽ ഹമ്മാമിയുടെ മൊഴി പുറത്ത്. വിമാനം തകർക്കാനാണ് ആഗ്രഹി