സയ്യിദ് മുഷ്താഖ് അലി ട്രോഫിക്കുള്ള കേരളത്തിന്റെ സാധ്യതാ ടീമില്‍ ശ്രീശാന്ത്

Share

മുന്‍ ഇന്ത്യന്‍ താരം എസ്. ശ്രീശാന്തിനെ ഉള്‍പ്പെടുത്തി സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റിനുള്ള കേരളത്തിന്റെ സാധ്യത ടീമിനെ പ്രഖ്യാപിച്ചു. 26 പേരടങ്ങുന്നതാണ് കേരളത്തിന്റെ സാധ്യത പട്ടിക. ഇതിൽ നിന്ന് അന്തിമ ടീമിനെ ഉടൻ പ്രഖ്യാപിക്കും. ക്യാപ്റ്റനെ പ്രഖ്യാപിച്ചിട്ടില്ല. റോബിന്‍ ഉത്തപ്പ, ജലജ് സക്സേന എന്നിവരാണ് ടീമിന്റെ അതിഥി താരങ്ങള്‍. സഞ്ജു സാംസണ്‍ ടീമിലുണ്ട്.

ഏഴു വര്‍ഷത്തിനു ശേഷമാണ് ശ്രീശാന്ത് സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. ഐപിഎല്ലിൽ 2013ൽ രാജസ്ഥാൻ റോയൽസിനായി കളിക്കുമ്പോഴാണ് ഒത്തുകളി ആരോപണത്തെത്തുടർന്ന് ശ്രീശാന്തിനെ അറസ്റ്റ് ചെയ്തതും പിന്നീട് ബിസിസിഐ ആജീവനാന്ത വിലക്ക് ഏർപ്പെടുത്തിയതും. തെളിവില്ലെന്ന കാരണത്താൽ കോടതി കുറ്റമുക്തനാക്കിയ താരത്തിന്റെ വിലക്ക് കഴിഞ്ഞ സെപ്റ്റംബറിൽ നീക്കിയിരുന്നു.

സജീവ ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്ന പേസ് ബോളര്‍ എസ്. ശ്രീശാന്തിന്റെ സാന്നിധ്യമാണ് സാധ്യതാ ടീം പ്രഖ്യാപനത്തെ ശ്രദ്ധേയമാക്കുന്നത്. ട്വന്റി ട്വന്റി ക്രിക്കറ്റിലൂടെയാണ് ശ്രീശാന്തിന്റെ മടങ്ങിവരവ് എന്നതും ശ്രദ്ധേയമാണ്. ജനുവരി 2 മുതൽ 31 വരെയാണ് സയ്യിദ് മുഷ്താഖ് അലി ടൂർണമെന്റ് നടക്കുക. ടിനു യോഹന്നാനാണ് ടീമിന്റെ പരിശീലകൻ.

വേദി ഉള്‍പ്പെടെയുള്ള മറ്റു വിശദാംശങ്ങള്‍ ബിസിസിഐ ഇനിയും പുറത്തുവിട്ടിട്ടില്ല. ജനുവരി രണ്ടു മുതല്‍ ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്ന താരങ്ങള്‍ ബയോ സെക്യുര്‍ ബബിളില്‍ പ്രവേശിക്കുമെന്നാണ് വിവരം.

Read more

'മാ ഇൻടി ബംഗാരം' ആരും കാണില്ലെന്ന് തിയേറ്റർ ഉടമ; ചിത്രം ഇപ്പോൾ 100 കോടി ക്ലബിൽ, കുറിപ്പുമായി സമാന്ത

'മാ ഇൻടി ബംഗാരം' ആരും കാണില്ലെന്ന് തിയേറ്റർ ഉടമ; ചിത്രം ഇപ്പോൾ 100 കോടി ക്ലബിൽ, കുറിപ്പുമായി സമാന്ത

നടി സമാന്ത റൂത്ത് പ്രഭു കേന്ദ്രകഥാപാത്രമായി എത്തിയ തെലുങ്ക് ചിത്രം 'മാ ഇൻടി ബംഗാരം' ബോക്‌സ് ഓഫീസിൽ തരംഗം സൃഷ്ടിക്കുന്നു. റി

ചായയും ബൺ മസ്കയും കഴിച്ച് ഹോളിവുഡ് മൂവർസംഘം; മുംബൈ കഫേയെ ഞെട്ടിച്ച് 'സ്പൈഡർമാൻ' ടോം ഹോളണ്ടും ക്രിസ്റ്റഫർ നോളനും!

ചായയും ബൺ മസ്കയും കഴിച്ച് ഹോളിവുഡ് മൂവർസംഘം; മുംബൈ കഫേയെ ഞെട്ടിച്ച് 'സ്പൈഡർമാൻ' ടോം ഹോളണ്ടും ക്രിസ്റ്റഫർ നോളനും!

മുംബൈ: ലോകമെമ്പാടുമുള്ള സിനിമാ പ്രേമികൾ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ക്രിസ്റ്റഫർ നോളൻ ചിത്രം 'ദി ഒഡീസി'യുടെ പ്രീമിയർ