സിയോള്‍: ദക്ഷിണകൊറിയയിലെ ബ്യുങ്-പുങ് ദ്വീപിനടുത്ത് യാത്രാകപ്പല്‍ (Ferry) മറിഞ്ഞ് 291 പേരെ കാണാതായി. 459 യാത്രക്കാരുമായി ഇന്‍ഹിയോണില്‍ നിന്നും ജേജുവിലേക്കുപുറപ്പെട്ട സെവോള്‍ എന്ന് പേരുള്ള യാത്രാക്കപ്പലാണ് മുങ്ങിയത്. യാത്രക്കാരില്‍ കൂടുതലും വിദ്യാര്‍ത്ഥികളും വിനോദസഞ്ചാരികളുമായിരുന്നു..
അപകടത്തില്‍ നാലുപേര്‍ മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. അന്‍പതിലേറെ പരിക്കുകളോടെ കരയിലെത്തിച്ചതായും, നൂറ്റിയമ്പതോളം യാത്രക്കാരെ രക്ഷാബോട്ടുകളിലേക്കും മത്സ്യബന്ധന ബോട്ടുകളിലേക്കും മാറ്റിയതായും റിപ്പോര്‍ട്ടുകള്‍..
പ്രാദേശികസമയം രാവിലെ 11 ഒന്‍പത് മണിയോടെയായിരുന്നു അപകടം. ചരിഞ്ഞ നിലയിലുള്ള കപ്പല്‍ മുങ്ങിക്കൊണ്ടിരിക്കുയാണ്. കപ്പലില്‍ നിന്നും അപകടസന്ദേശം ലഭിച്ചതിനെതുടര്‍ന്ന് കോസ്റ്റുഗാര്‍ഡിന്റെ നേതൃത്വത്തില്‍ രക്ഷാസംഘം പാഞ്ഞെത്തിയതാണ് ഇത്രയും പേരെ രക്ഷിക്കാനായത്.
അമേരിക്കന്‍ നേവിയുടെ കപ്പല്‍ ബോന്ഹോം റിച്ചാര്‍ഡ്, ദക്ഷിണകൊറിയന്‍ കപ്പലുകള്‍ക്കൊപ്പം തിരച്ചിലില്‍ പങ്കെടുക്കുന്നുണ്ട്.. മുങ്ങല്‍ വിദഗ്ധര്‍ ഉള്‍പ്പെടെയുള്ള തിരച്ചില്‍ നാളെ തുടരുമെന്ന് അധികൃതര്‍ അറിയിച്ചു.