യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് മടങ്ങും

യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് മടങ്ങും
POPE-EMIRATES.jpg.image.784.410

മൂന്ന് ദിവസം നീണ്ട യു.എ.ഇ സന്ദര്‍ശനം പൂര്‍ത്തിയാക്കി ഫ്രാന്‍സിസ് മാര്‍പാപ്പ ഇന്ന് മടങ്ങും. ഫ്രാൻസിസ് മാർപാപ്പയുടെ മുഖ്യ കാർമികത്വത്തിൽ രാവിലെ അബൂദബി സായിദ് സ്പോര്‍ട്സ് സിറ്റിയില്‍ ഒരു ലക്ഷത്തിലധികം പേര്‍ പങ്കെടുത്ത കുർബാന അർപ്പിച്ചു രാവിലെ യു.എ.ഇ സമയം ഒമ്പതേകാലിന് അബൂദബി സെന്റ് ജോസഫ് കത്തീഡ്രലിലാണ് മാര്‍പ്പാപ്പയുടെ ആദ്യ പ്രാര്‍ഥനാ ചടങ്ങുനടന്നത്. യുഎഇ സമയം രാവിലെ 10.30നു ശേഷം ആണു കുർബാന ആരംഭിച്ചത്. ഈ ധന്യനിമിഷം വിശ്വാസികൾക്കും പ്രദേശവാസികൾക്കും അനുഗ്രഹമായി.ഇത്തരമൊരു ആഘോഷം സമാപിക്കുമ്പോൾ എനിക്ക് വലിയ സന്തോഷമാണ് പകരുന്നതെന്ന് ഫ്രാൻസിസ് മാർപാപ്പ കുർബാന അവസാനിപ്പിച്ച്  പറഞ്ഞു. ബിഷപ് ഹിന്ദറിന് ഞാൻ ആത്മാർഥമായി നന്ദി പറയുന്നു.

എന്റെ സന്ദർശനത്തിനു വേണ്ട ഒരുക്കങ്ങള്‍ക്ക് നേതൃത്വം കൊടുത്തത് അദ്ദേഹമായിരുന്നു.എല്ലാ മേജർ ആർച്ച് ബിഷപ്പുമാർക്കും ബിഷപ്പുമാർക്കും പുരോഹിതർക്കും ഇവിടെ പങ്കെടുത്ത എല്ലാവർക്കും നന്ദി പറയുന്നു. എനിക്കു വേണ്ടി പ്രാർഥിക്കാൻ നിങ്ങൾ മറക്കരുത്– പോപ്പ് ഫ്രാൻസിസ് പറഞ്ഞു. കുർബാനയ്ക്കു മുൻപ് മാർപാപ്പ സെന്‍റ് ജോസഫ് കത്തീഡ്രൽ സന്ദർശിച്ചു. ഇവിടെ രോഗികളും കുട്ടികളും പ്രായമായവരും ഉൾപ്പെടെ നൂറോളം പേരെ ആശീർവദിച്ചു.

https://www.facebook.com/humanfraternity/videos/788919638136099/


ഗള്‍ഫിന്റെ തന്നെ ചരിത്രത്തിലെ ഏറ്റവും വലിയ സമൂഹകുര്‍ബാനക്ക് നേതൃത്വം നല്‍കിയാണ് മാര്‍പ്പാപ്പയുടെ ഗള്‍ഫ് സന്ദര്‍ശനം അവസാനിക്കുക.

Read more

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

സിനിമ സ്വാതന്ത്ര്യത്തിലേക്കുള്ള വാതിലുകൾ ചർച്ചചെയ്ത് ആദ്യ ഓപ്പൺ ഫോറം

ചർച്ചചെയ്ത് ുവനന്തപുരം: അന്താരാഷ്ട്ര ചലച്ചിത്രമേളയുടെ 30-ാം പതിപ്പിലെ ആദ്യ ഓപ്പൺ ഫോറം, സിനിമാപ്രവർത്തകരും വിമർശകരും പ്രേക്ഷകരും തമ്മിൽ വിമർശനാത്മക സം