വിമാനത്തിലെ സൌജന്യ മദ്യസമ്പ്രദായം നിർത്താൻ വിമാനക്കമ്പനികൾ പദ്ധതിയിടുന്നു.വിമാന കമ്പനികളുടെ ലാഭം വര്‍ദ്ധിപ്പിക്കാന്‍ ആണ് യാത്രകളില്‍ സൗജന്യ മദ്യം ഒഴിവാക്കാന്‍ ആലോചിക്കുന്നത് .1970കൾ മുതൽ കാത്തെ പസിഫിക്ക് എയർവേസ്, സിംഗപ്പൂർ എയർലൈൻസ് പോലുള്ള വിമാനക്കമ്പനികൾ യാത്രക്കാർക്ക് സൗജന്യമായി ഓരോ യാത്രക്കാരനും മദ്യം നൽകി വരുന്നുണ്ട്.
ഓര്‍ഗനൈസേഷന്‍ ഓഫ് പെട്രോളിയം എക്സ്പോര്‍ട്ടിങ് കണ്‍ട്രീസ്(ഒപെക്) നവംബര്‍ 30ന് നടത്തിയ പ്രസ്താവനയനുസരിച്ച് ഇന്ധനച്ചെലവ് വര്‍ധിക്കുമെന്നാണ് വിമാനക്കമ്പനികള്‍ വിശ്വസിക്കുന്നത്. ഈ സാഹചര്യത്തിലാണ് അവര്‍ സൗജന്യ മദ്യം നിര്‍ത്തലാക്കി ചെലവ് ചുരുക്കാന്‍ തയ്യാറെടുക്കുന്നത്.ഉദാഹരണമായി ദീര്‍ഘദൂര വിമാനങ്ങളില്‍ യാത്രക്കാര്‍ക്ക് ഭക്ഷണം, ആല്‍ക്കഹോള്‍ തുടങ്ങിയവയെല്ലാം ടിക്കറ്റ് ചാര്‍ജിന്റെ ഭാഗമായി വര്‍ഷങ്ങളോളമായി സൗജന്യമായി നല്‍കി വരുന്നതാണ് പതിവ്. പുതിയ നടപടിയുടെ ഭാഗമായി ഈ പരിപാടി നിര്‍ത്തലാക്കിയേക്കും. വിമാനക്കമ്പനികള്‍ക്കുള്ള ഏറ്റവും വലിയ ചെലവ് ഇന്ധനച്ചെലവാണ്. ഈ വര്‍ഷം ഇതില്‍ 30 ശതമാനം വര്‍ധനവ് പ്രകടമായിരുന്നു. ഈ കടുത്ത വര്‍ധനവ് ആഗോളവ്യാപകമായുള്ള ഏവിയേഷന്‍ വ്യവസായത്തിന് ഭീഷണിയാണെന്നാണ് ഹീത്രോ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന അഡൈ്വസറി ഫ്ലൈറ്റ് അസെന്‍ഡ് കണ്‍സള്‍ട്ടന്‍സി പറയുന്നത്.
ഏഷ്യയിലെ ഏറ്റവും വലിയ ഇന്റർനാഷണൽ എയർലൈനാണ് കാത്തെ. ഇതിന് പുറകെയാണ് സിംഗപ്പൂർ എയറിന്റെയും ക്വാന്റാസിന്റെയും സ്ഥാനം. എന്നാൽ അധിക ചാർജുകൾ ഏർപ്പെടുത്താൻ തങ്ങൾ നിലവിൽ ആലോചിക്കുന്നില്ലെന്നാണ് സിംഗപ്പൂർ എയർലൈൻസ് സ്ഥിരീകരിച്ചിരിക്കുന്നത്. ഓസ്‌ട്രേലിയക്കും യുകെക്കുമിടയിൽ ഇതാദ്യമായി നേരിട്ടുള്ള വിമാനം ഏർപ്പെടുത്തുമെന്ന് ക്വാന്റാസ് അടുത്തിടെ വാഗ്ദാനം ചെയ്തിരുന്നു. പെർത്തിൽ നിന്നും ലണ്ടനിലേക്കാണീ നോൺ സ്‌റ്റോപ്പ് വിമാനം പറക്കുന്നത്. അത് യാഥാർത്ഥ്യമായാൽ യുകെയെ ഓസ്‌ട്രേലിയയുമായി നേരിട്ട് ബന്ധപ്പെടുത്തുന്ന ആദ്യത്തെ വിമാനമായിരിക്കുമിത്. ഏതാണ്ട് 17 മണിക്കൂറെടുത്ത് 14,498 കിലോമീറ്ററായിരിക്കും ഈ 7879 ഡ്രീംലൈനർ വിമാനം പറക്കുക.