ശരീരത്തിൽ തീയുമായി ഓടി, അഗ്നിശമനാ സേനാംഗത്തിന് ഗിന്നസ് റെക്കോർഡ്

ശരീരത്തിൽ തീയുമായി ഓടി, അഗ്നിശമനാ സേനാംഗത്തിന് ഗിന്നസ് റെക്കോർഡ്

ദേഹം മുഴുവൻ തീപിടിപ്പിച്ചതിന് ശേഷം ഫ്രഞ്ച് അഗ്നിശമന സേനാംഗം ഓടി നേടിയത് ഗിന്നസ് വേൾഡ് റെക്കോർഡാണ്. തീപിടിച്ച ശരീരവുമായി ഓക്സിജനില്ലാതെ ഏറ്റവും കൂടുതൽ ഓടിയ ആളെന്ന റെക്കോർഡാണ് ഇദ്ദേഹം സ്വന്തമാക്കിയത്.

39കാരനായ ജോനാഥൻ വെറോ ആണ് ശരീരം മുഴുവൻ കത്തിച്ചതിന് ശേഷം ഓടിയത്. 272.25 മീറ്റർ (893 അടി) ഓടിയാണ് റെക്കോർഡ് സ്വന്തമാക്കിയത്. സംരക്ഷിത സ്യൂട്ട് ധരിച്ചിരുന്നു. 204.23 മീറ്റർ (670 അടി) എന്ന റെക്കോർഡാണ് തകർത്തത്.

ഓക്‌സിജൻ സഹായമില്ലാതെ 100 മീറ്റർ സ്‌പ്രിന്റ് ഏറ്റവും വേഗത്തിൽ പൂർത്തിയാക്കി എന്ന റെക്കോർഡും ജോനാഥൻ സ്വന്തമാക്കി. നേരത്തെ ഈ രണ്ട് റെക്കോർഡുകളും ബ്രിട്ടനിലെ ആന്റണിയുടെ പേരിലായിരുന്നു.

ജോനാഥന്റെ വിഡിയോ ഗിന്നസ് വേൾഡ് റെക്കോർഡിന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടിൽ പങ്കുവച്ചു. ‘ഈ പ്രകടനത്തിന് എനിക്ക് വളരെയധികം സന്തോഷമുണ്ട്, ഒരു അഗ്നിശമന സേനാംഗം എന്ന നിലയിലുള്ള എന്റെ ജോലിക്കും, എന്നെ പരിശീലിപ്പിച്ച ആളുകൾക്കും എന്റെ വളർച്ചയെ നിരീക്ഷിച്ചവർക്കുമാണ് റെക്കോർഡ്. ഗിന്നസ് റെക്കോർഡ് നേടുക എന്നത് ബാല്യകാല സ്വപ്നമായിരുന്നു. ഇനിയും ഒരുപാട് റെക്കോർഡ് നേടാൻ ശ്രമിക്കും’. – ജോനാഥൻ വെറോ പറഞ്ഞു.

Read more

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

"ജാതിമത ഭേദമന്യേ ഏവരും ഒന്നിച്ചിരിക്കുന്ന ഈ സുദിനം നാടിന്റെ സാമൂഹിക ഐക്യത്തെ കൂടുതൽ ദൃഢമാക്കും"; രാഷ്ട്രപതിയുടെ ഓണാശംസ

ഡൽഹി: മലയാളികൾക്ക് ഓണാശംസകൾ നേർന്ന് രാഷ്ട്രപതി ദ്രൗപതി മുർമു. ഓണം പ്രകൃതിയോടുള്ള നന്ദി പ്രകടിപ്പിക്കുന്ന ഉത്സവമാണ്. ഇന്ത്യയിലും വിദേശത്തുമു

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

കേരളത്തിന് കേന്ദ്രത്തിന്റെ ഓണസമ്മാനം: 'കേരളം' പേരുമാറ്റ വിജ്ഞാപനം പ്രാബല്യത്തിൽ

ന്യൂഡൽഹി: കേരളത്തിന്റെ ഔദ്യോഗിക നാമം മാതൃഭാഷയുടെ തനിമ നിലനിർത്തി 'കേരളം' എന്ന് മാത്രമാക്കി കേന്ദ്ര സർക്കാരിന്റെ നിർണായക വിജ്