മക്ഡോണാള്‍ഡ്സ് ‘ഫ്രഞ്ച് ഫ്രൈസിന്റെ’ രഹസ്യം ഇതാ പുറത്തായി

0

മക്ഡോണാള്‍ഡ്സ്  “ഫ്രഞ്ച് ഫ്രൈസ്”! കേള്‍ക്കുമ്പോള്‍ തന്നെ പലര്‍ക്കുംവായില്‍ വെള്ളമൂറും .മക്ഡോണാള്‍ഡ്സ് അവരുടെ  “ഫ്രഞ്ച് ഫ്രൈസ്”  ഉണ്ടാക്കുന്നത് എങ്ങനെയാണ് ? സാധാരണ ഫ്രഞ്ച് ഫ്രൈസില്‍ നിന്നും ഇതിനെ വേറിട്ടത് ആക്കുന്നത് എന്താണ് ? ഇനി ഇതോര്‍ത്ത് തല പുകയ്ക്കണ്ട .

ഒരിക്കല്‍ കഴിച്ചാല്‍ വീണ്ടും വീണ്ടും കഴിക്കാന്‍ തോന്നുന്ന  മക്ഡോണാള്‍ഡ്സിന് മാത്രം അവകാശപ്പെട്ട ആ ഫ്രഞ്ച് ഫ്രൈസ് രഹസ്യകൂട്ട് ഒടുവില്‍ അവര്‍ തന്നെ പുറത്ത് വിട്ടിരിക്കുന്നു.ഉരുളന്‍ കിഴങ്ങിന്റെ ഒപ്പം വേറെ 14 രാസവസ്തുക്കള്‍ കൂടി ഈ ഐറ്റത്തില്‍ ചേരുവയായി മക്ഡോണാള്‍ഡ്സ്  ചേര്‍ക്കുന്നുണ്ട് .ഈ രാസവസ്തുക്കളില്‍ പലതും നമ്മുടെ ശരീരത്തിനെ ദോഷകരമായി ബാധിക്കും എന്നതും ഇവിടെ എടുത്തു പറയുന്നു .chips5-e1421921699625

ഗ്രാന്റ് ഇംഹാര എന്ന “ഫ്രഞ്ച് ഫ്രൈസ്” സ്നേഹിയാണ് ഈ  മക്ഡോണാള്‍ഡ്സ് രഹസ്യങ്ങള്‍ കണ്ടുപിടിച്ചത്. സ്ഥിരം സന്ദര്‍ശകനായ ഗ്രാന്റിനെ  മക്ഡോണാള്‍ഡ്സ് തങ്ങളുടെ അടുക്കള കാണാന്‍ അനുവദിക്കുകയായിരുന്നു.510 കലോറി, 6 ഗ്രാം പ്രോട്ടീന്‍, 24 ഗ്രാം ഫാറ്റ്, 67 ഗ്രാം കാര്‍ബോഹൈഡ്രറ്റ് പിന്നെ 290 മില്ലിഗ്രാം സോഡിയം..ഇത്രയുമാണ് നമ്മള്‍ ആര്‍ത്ത് ഉല്ലസിച്ചു കഴിക്കുന്ന ഫ്രഞ്ച് ഫ്രൈസില്‍ അടങ്ങിയിരിക്കുന്നത്.വളരെ വൃത്തിയായും സൂക്ഷിച്ചുമാണ് ഇവ ഉണ്ടാക്കുന്നത് എന്നും രണ്ടും മൂന്നും തവണ വരെ ഇത് ചൂടാക്കിയാണ് ഉപയോഗിക്കുന്നത് എന്നും ഗ്രാന്‍ഡ്‌ പറയുന്നു.