ഗ്യാലക്സി നോട്ട് 7 പൊട്ടിത്തെറിക്കുക മാത്രമല്ല സ്വര്‍ണ്ണവും തരും

0

പുറത്തിറങ്ങി കുറച്ചു ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ ഗ്യാലക്സി നോട്ട് 7 സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തെറിക്കുന്നു എന്ന പരാതിയുമായി വാര്‍ത്തകളില്‍ ശ്രദ്ധനേടിയിരുന്നു. എന്നാല്‍ ഗ്യാലക്സി നോട്ട് 7 സ്മാര്‍ട്ട് ഫോണില്‍ നിന്നും സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കാമെന്ന് സാംസങ്. എന്നാല്‍ ഇപ്പോള്‍ ഗ്യാലക്സി നോട്ട് 7 സ്മാര്‍ട്ട് ഫോണില്‍ നിന്നും സ്വര്‍ണ്ണം വേര്‍തിരിച്ചെടുക്കാമെന്ന വാദവുമായി വമ്പനി രംഗത്ത് വന്നിരിക്കുകയാണ്.

പൊട്ടിത്തിറെക്കുന്ന ഗ്യാലക്സി നോട്ട് സെവന്‍ പുനഃചംക്രമണം നടത്തിയാണ് ഇത് സാധ്യമാവുകയെന്നും ഈ ഡിവൈസുകളില്‍ നിന്നും 157 ടണ്‍ സ്വര്‍ണം അടക്കമുള്ള അപൂര്‍വ ലോഹങ്ങള്‍ വേര്‍തിരിച്ചെടുക്കാന്‍ സാധിക്കുമെന്നുമാണ് കമ്പനി അവകാശപ്പെടുന്നത്.

കഴിഞ്ഞ വര്‍ഷം സെപ്റ്റംബറിലാണ് ഗ്യാലക്സി നോട്ട് സെവന്റെ വില്‍പ്പന കമ്പനി നിര്‍ത്തിവച്ചത്. എന്നാല്‍ തിരിച്ചെടുത്ത ഹാന്‍ഡ്‌സെറ്റുകള്‍ നശിപ്പിച്ചു കളയുന്നതിനു പകരം പഴയ ഫോണുകള്‍ വീണ്ടും വില്‍പ്പന നടത്തുമെന്ന് സാംസങ് മാര്‍ച്ചില്‍ അറിയിച്ചിരുന്നു.OLED ഡിസ്പ്ലേ മോഡ്യൂളുകള്‍, മെമ്മറി ചിപ്പുകള്‍, ക്യാമറ മൊഡ്യൂളുകള്‍ തുടങ്ങിയ ഭാഗങ്ങള്‍ വേര്‍തിരിച്ചെടുത്ത് ഇവ വീണ്ടും ഉപയോഗപ്രദമാക്കുമെന്നാണു കമ്പനി ഇപ്പോള്‍ പറയുന്നത്. ഈ സമയത്തു തന്നെ കൊബാള്‍ട്ട്, കോപ്പര്‍, സ്വര്‍ണ്ണം തുടങ്ങിയ ലോഹങ്ങളും ഇതില്‍ നിന്നും വേര്‍തിരിച്ചെടുക്കും.