എംപുരാനിൽ അഭിനയിക്കാൻ ഗെയിം ഓഫ് ത്രോൺസ് താരവും

0

ലൂസിഫറിന്‍റെ രണ്ടാം ഭാഗമായ എംപുരാന്‍റെ ഭാഗമായി ഗെയിം ഓഫ് ത്രോൺസ് എന്ന ജനപ്രിയ സീരീസിലെ ജെറോം ഫ്ലിൻ. ഗെയിം ഒഫ് ത്രോൺസിൽ ബ്രോൺ എന്ന കഥാപാത്രത്തെ അവിസ്മരണീയമാക്കിയ ജെറോം ബോറിസ് ഒലിവർ എന്ന കഥാപാത്രമായാണ് എംപുരാനിൽ എത്തുക.

എംപുരാന്‍റെ ഭാഗമായതിൽ ഏറെ സന്തോഷമുണ്ടെന്നും ആത്മീയതയുടെ ഭാഗമായി ഏറെ വർഷം ഇന്ത്യയിൽ ചെലവഴിച്ചിരുന്നുവെന്നും എംപുരാനിൽ പ്രവർത്തിക്കുന്നത് വീട്ടിലേക്ക് മടങ്ങുന്നതു പോലെയാണെന്നും അദ്ദേഹം സമൂഹമാധ്യമങ്ങളിലൂടെ നടത്തിയ ക്യാരക്റ്റർ റിവീലേഷനിൽ വ്യക്തമാക്കി.

മാർച്ച് 27നാണ് ചിത്രം തിയെറ്ററിലെത്തുക. പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിനു വേണ്ടി ഏറെ പ്രതീക്ഷയോടെയാണ് ആരാധകർ കാത്തിരിക്കുന്നത്.