മറാത്തി ഗായിക വാഹനാപകടത്തില്‍ മരിച്ചു

മറാത്തി ഗായിക വാഹനാപകടത്തില്‍ മരിച്ചു
Accident-3

മറാത്തി ഗായിക ഗീത മാലി വാഹനാപകടത്തില്‍ മരിച്ചു. മുംബൈ-ആഗ്ര ഹൈവേയില്‍ വ്യാഴാഴ്ച്ച രാവിലെയാണ് അപകടം സംഭവിച്ചത്. യു എസിലായിരുന്ന ഗീത നാസിക്കിലെ സ്വവസതിയിലേക്ക് കാറില്‍ യാത്ര ചെയ്യവെയാണ് അപകടമുണ്ടായത്.

ഗീതയും ഭര്‍ത്താവ് വിജയ്‌യുമാണ് കാറിലുണ്ടായിരുന്നത്. റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന കണ്ടെയ്‌നറില്‍ കാര്‍ ചെന്നിടിക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ ഗീതയെയും വിജയ്‌യെയും ഷാഹ്പൂര്‍ റൂറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. എന്നാല്‍ ചികിത്സയ്ക്കിടെ ഗീത മരണപ്പെടുകയായിരുന്നു. മറാത്തി സിനിമകളിലൂടെയും സംഗീത ആല്‍ബങ്ങളിലൂടെയും ശ്രദ്ധിക്കപ്പെട്ട ഗായികയാണ് ഗീത.

Read more

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

സുനിത വില്യംസ് വിശ്രമജീവിതത്തിലേക്ക്; പെൻഷൻ മാത്രം ലക്ഷങ്ങൾ

ബഹിരാകാശ ഗവേഷക സുനിത വില്യംസ് നാസയിൽ നിന്ന് വിരമിക്കുകയാണ്. നീണ്ട 27 വർഷത്തെ ഗവേഷണത്തിനു ശേഷമാണ് സുനിത വിരമിക്കുന്നത്. 2025 ഡിസം