ഇന്ത്യന്‍ റെയില്‍വേയുടെ പുതിയ സമ്മാനം ;ടŔ

യാത്രക്കാര്‍ക്ക് ഇന്ത്യന്‍ റെയില്‍വേയുടെ പുത്തന്‍ സമ്മാനം ,ടൈഗര്‍ എക്‌സ്പ്രസ് ഒക്ടോബര്‍ മുതല്‍ ഓടിത്തുടങ്ങും .

യാത്രക്കാര്‍ക്ക് ഇന്ത്യന്‍ റെയില്‍വേയുടെ പുത്തന്‍ സമ്മാനം ,ടൈഗര്‍ എക്‌സ്പ്രസ്  ഒക്ടോബര്‍ മുതല്‍ ഓടിത്തുടങ്ങും .ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ ആഡംബര വിനോദസഞ്ചാര തീവണ്ടി കൂടിയാണ് ടൈഗര്‍ എക്‌സ്പ്രസ്.ഇന്ത്യന്‍ വന്യ ജീവി സംരക്ഷണത്തെ കുറിച്ചുള്ള ഒരു ബോധവത്കരണം കൂടിയാണ് ഈ തീവണ്ടി യാത്രയുടെ ലക്ഷ്യം.

ഇന്ത്യയിലെ പ്രധാനപ്പെട്ട ദേശീയ ഉദ്യാനങ്ങളായ മഹാരാഷ്ട്രയിലെ ബാന്ധവ്ഗഡ്, കാന്‍ഹ എന്നിവയെ ബന്ധിപ്പിച്ചുകൊണ്ടാണ് ടൈഗര്‍ എക്‌സ്പ്രസിന്റെ യാത്ര. ഇന്ത്യന്‍ റെയില്‍വേയുടെ ആദ്യ ആഡംബര വിനോദസഞ്ചാര തീവണ്ടി കൂടിയാണ് ടൈഗര്‍ എക്‌സ്പ്രസ്.ഡല്‍ഹിയില്‍ നിന്നുമാണ് ടൈഗര്‍ എക്‌സ്പ്രസ് യാത്ര തുടങ്ങുക.ത്രീസ്റ്റാര്‍ സൗകര്യങ്ങളോട് കൂടി എയര്‍കണ്ടീഷന്‍ ചെയ്ത താമസം ടൈഗര്‍ എക്‌സ്പ്രസിന്റെ പ്രത്യേകതയാണ്. ഏറ്റവും ആധുനികമായ സൗകര്യമാണ് യാത്രക്കാര്‍ക്കായി ടൈഗര്‍ എക്‌സ്പ്രസ് ഒരുക്കുന്നത്. സഹായത്തിനായി പ്രത്യേക ജീവനക്കാരുടെ സേവനവുമുണ്ടാകും. വിശാലമായ റസ്റ്റോറന്റ് സൗകര്യം, ആധുനിക സൗകര്യത്തോട് കൂടിയ ബാത്ത്‌റൂം തുടങ്ങിയവയെല്ലാം ടൈഗര്‍ എക്‌സ്പ്രസിലുണ്ടാകും. 100 പേര്‍ക്കാണ് ഒരേ സമയം യാത്ര ചെയ്യാന്‍ കഴിയുക.

അഞ്ച് രാത്രിയും ആറ് പകലുമാണ് യാത്രയുടെ ദൈര്‍ഘ്യം.
 പ്രത്യേക പരിശീലനം നേടിയ ജോലിക്കാരുടെ മേല്‍നോട്ടമാണ് ടൈഗര്‍ എക്‌സ്പ്രസ് യാത്രക്കാര്‍ക്കായി ഒരുക്കിയിരിക്കുന്നത്. റെയില്‍വേ മന്ത്രി സുരേഷ് പ്രഭു ലോക പരിസ്ഥിതി ദിനത്തിലാണ് ആഡംബര വിനോദ സഞ്ചാര തീവണ്ടിയായ ടൈഗര്‍ എക്‌സപ്രസ് ഫ്ളാഗ് ഓഫ് ചെയ്തത്.

Read more

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് ഇനി അവസരമില്ല; ആവശ്യം ഹൈക്കോടതി തള്ളി

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് ഇനി അവസരമില്ല; ആവശ്യം ഹൈക്കോടതി തള്ളി

പോളിങ് ഉദ്യോഗസ്ഥര്‍ക്ക് പോസ്റ്റല്‍ വോട്ടിന് ഇനി അവസരമില്ല. ഇടക്കാല ഉത്തരവിടണമെന്ന ആവശ്യം ഹൈക്കോടതി തള്ളി. എന്‍ജിഒ യൂണിയന്‍ ഉള്‍പ്പെടെയാണ് ആവശ്

‘വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസിൽ എത്തണം, വേറെ എവിടേയ്ക്കും പോകരുത്’; ടിവികെ സ്ഥാനാർഥികളോട് വിജയ്

‘വോട്ടെണ്ണലിന് ശേഷം പനയൂരിലെ ഓഫിസിൽ എത്തണം, വേറെ എവിടേയ്ക്കും പോകരുത്’; ടിവികെ സ്ഥാനാർഥികളോട് വിജയ്

തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് ഫലപ്രഖ്യാപനത്തിന് മുന്നോടിയായി വിജയ് ഇന്ന് ടിവികെ സ്ഥാനാർത്ഥികളുടെ പ്രധാന യോഗം വിളിച്ചു. ചെന്നൈ

പ്രദീപ് രംഗനാഥൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' ഒടിടിയിലേക്ക്

പ്രദീപ് രംഗനാഥൻ ചിത്രം 'ലവ് ഇൻഷുറൻസ് കമ്പനി' ഒടിടിയിലേക്ക്

വിഘ്നേഷ് ശിവന്‍റെ സംവിധാനത്തിൽ അടുത്തിടെ തിയെറ്ററിലെത്തിയ ചിത്രമാണ് ലവ് ഇൻഷുറൻസ് കമ്പനി. പ്രേക്ഷകരിൽ നിന്നും സമ്മിശ്ര പ്രതികരണം ലഭി

‘ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB

‘ലോഡ് ഷെഡിങ് അധികനാള്‍ വേണ്ടി വരില്ല’; കൂടംകുളത്ത് നിന്ന് 200 മെഗാവാട്ട് വൈദ്യുതി കിട്ടി തുടങ്ങിയെന്ന് KSEB

സംസ്ഥാനത്ത് ഇന്നലെ മുതൽ പ്രഖ്യാപിച്ച ലോഡ് ഷെഡ്‌ഡിങ്ങിൽ വിശദീകരണവുമായി കെഎസ്ഇബി. അധികനാൾ ലോഡ് ഷെഡ്‌ഡിങ് വേണ്ടിവരില്ല. നിലവിൽ കു