വിവാഹാഭ്യര്‍ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് പട്ടാപ്പകൽ നടുറോഡിലിട്ട് തീകൊളുത്തി

വിവാഹാഭ്യര്‍ഥന നിരസിച്ച പെൺകുട്ടിയെ യുവാവ് പട്ടാപ്പകൽ  നടുറോഡിലിട്ട് തീകൊളുത്തി
thiruvalla-tiruvalla-fire_710x400xt

തിരുവല്ല: തിരുവല്ലയിൽ കോളജ് വിദ്യാർഥിനിയെ നടുറോഡിൽ പെട്രോളൊഴിച്ചു തീകൊളുത്തി. ചൊവ്വാഴ്ച രാവിലെ ഒമ്പത് മണിയോടു  കൂടി തിരുവല്ല ചിലങ്ക ജങ്ഷനിലാണ് ദാരുണ സംഭവം നടന്നത്. കുമ്പനാട് സ്വദേശി അജിൻ റെജി മാത്യു(18)വാണ് തീകൊളുത്തിയത്. ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തു. നിരവധി തവണ വിവാഹഭ്യര്‍ഥന നടത്തിയെങ്കിലും പെൺകുട്ടി നിരസിച്ചതിനെത്തുടര്‍ന്നാണ് അജിൻ അവരെ ആക്രമിച്ചതെന്നാണ് റിപ്പോർട്ട്.

അയിരൂര്‍ സ്വദേശിനിയായ പെൺകുട്ടിയാണ് ആക്രമത്തിനിരയായത്. ആക്രമണത്തില്‍ ഗുരുതരമായി പൊള്ളലേറ്റ പെൺകുട്ടിയെ തിരുവല്ല പുഷ്പഗിരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.തീ കൊളുത്തും മുന്‍പ് യുവാവ് പെണ്‍കുട്ടിയെ കത്തി കൊണ്ട് കുത്തുകയും ചെയ്തുവെന്ന് സൂചനയുണ്ട്. നഗരത്തിലെ ഒരു സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ബിഎസ്സിവിദ്യാര്‍ത്ഥിനിയായ പെണ്‍കുട്ടിയെ ക്ലാസ്സിലേക്ക് പോകും വഴിയാണ് യുവാവ് ആക്രമിച്ചത്. രാവിലെ ബൈക്കില്‍ രണ്ടു കുപ്പി പെട്രോളുമായെത്തി  പെൺകുട്ടി പഠിക്കുന്ന സ്ഥാപനത്തിനു സമീപത്തെ ബസ് സ്റ്റോപ്പില്‍ തടഞ്ഞ് നിര്‍ത്തിയാണ് തീ കൊളുത്തിയത്. നാട്ടുകാരാണ് പെണ്‍കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. പെൺകുട്ടിയുടെ നില ഇപ്പോഴും അതീവ ഗുരുതരമായി തുടരുകയാണ്.

പ്ലസ് ടുവിന് പഠിക്കുമ്പോൾ മുതൽ അജിൻ റെജി മാത്യുവിന് പെൺകുട്ടിയോട് പ്രണയമുണ്ടായിരുന്നു. എന്നാൽ അജിനോട് പെൺകുട്ടി താത്പര്യം കാണിച്ചിരുന്നില്ല. പലവട്ടം അജിൻ വിവാഹഭ്യർഥന നടത്തിയെങ്കിലും പെൺകുട്ടി ഇതെല്ലാം നിരസിച്ചു. പെൺകുട്ടിയുടെ വീട്ടിലെത്തിയും യുവാവ് വിവാഹക്കാര്യം അവതരിപ്പിച്ചെങ്കിലും അവരും പറ്റില്ലെന്നറിയച്ചതോടെയാണ് യുവാവ് യുവതിക്കു നേരെ ആക്രമണം നടത്തിയത് എന്നാൽ ഇപ്പോൾ അറിയാൻ കഴിഞ്ഞിരിക്കുന്ന വിവരങ്ങൾ.

Read more

ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി

ഗ്രാമപ്രദേശങ്ങളില്‍ എല്‍പിജി ബുക്കിങ് കാലയളവ് 45 ദിവസമാക്കി

പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്ത് എല്‍പിജി പ്രതിസന്ധി ഹോട്ടല്‍ മേഖലയെ കാര്യമായി ബാധിച്ചുവരുന്നതിനിടെ ഗ്രാമപ്രദേ

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ ജി സുധാകരൻ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കും

അമ്പലപ്പുഴയിൽ സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് ജി സുധാകരൻ. സിപിഐഎം അംഗത്വത്തിൽ നിന്ന് ഒഴിവാകുന്നു. പാർട്ടിക്ക് എതിരെ

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

ഇത് അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കേണ്ട സമയമല്ല, രാജ്യത്ത് ഇന്ധന ക്ഷാമമില്ല; പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍

രാജ്യത്ത് ഇന്ധന പ്രതിസന്ധിയില്ലെന്ന് കേന്ദ്ര പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി ലോക്‌സഭയില്‍. രാജ്യത്ത് ആവശ്യത്തിന് ക്രൂഡ്ഓയി