ബാലേട്ടൻ മോളല്ലേടീ... ചെണ്ട താളത്തിൽ മതിമറന്ന് ചുവടുവെച്ച് പൂരപ്പറമ്പിൽ താരമായി പെൺകുട്ടി; വിഡിയോ

ബാലേട്ടൻ മോളല്ലേടീ... ചെണ്ട താളത്തിൽ മതിമറന്ന് ചുവടുവെച്ച്  പൂരപ്പറമ്പിൽ താരമായി പെൺകുട്ടി; വിഡിയോ
chendamelam_710x400xt

ആനയടിപ്പൂരത്തിനിടെ ചെണ്ടമേളം ആസ്വദിച്ചു ചുവടുവച്ച പാർവതിക്കു പിന്നാലെ ഇതാ മറ്റൊരു മേളപ്രേമി കൂടി. ചെണ്ട താളത്തിൽ മതിമറന്ന് ‘ബാലേട്ടന്‍ മോളല്ലേടി നിന്നെ ഞാന്‍ ബാല്യത്തില്‍ കണ്ടതല്ലേ’… എന്ന മേളക്കാരുടെ കൊട്ടു പാർട്ടിനൊപ്പം മതിമറന്നാടുന്ന ഈ പെൺകുട്ടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ താരം. തൃശൂര്‍ ഇരിങ്ങാലക്കുടയ്ക്കടുത്ത് എടതിരിത്തിയില്‍ നടന്ന മേളത്തിനിടെയാണ് പെണ്‍കുട്ടിയുടെ നൃത്തം.

ആദ്യം ചെണ്ട കോലെടുത്ത് കൊട്ടിത്തുടങ്ങിയ പെണ്‍കുട്ടിയെ മേളക്കാരിലൊരാള്‍ നൃത്തം ചെയ്യാന്‍ ക്ഷണിച്ചതോടെ മേളക്കാരുടെ നടുവിലേക്കുച്ചെന്നായിരുന്നു പിന്നെ നൃത്തം. പൂരങ്ങളുടെ നാടായ തൃശ്ശൂരിൽ നിന്നുതന്നെയാണ് ഈ പൂരക്കാഴ്ചയും എന്നതാണ് മറ്റൊരു സവിശേഷത. എടതിരിഞ്ഞിക്കാരി എന്നാണു വിഡിയോക്കൊപ്പം പ്രചരിക്കുന്നത്. ഇത് ഇരിങ്ങാലക്കുടക്കു സമീപമുള്ള പ്രദേശമാണ്. എന്തായാലും പൂരപ്പറമ്പിലെ  ഈ പെണ്ണവേശത്തെ സോഷ്യൽ മീഡിയ ഏറ്റെടുത്ത കഴിഞ്ഞു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു