യാത്ര ചെയ്യാന്‍ എല്ലാവര്ക്കും ഇഷ്ടമാണ്.പക്ഷെ എല്ലാം മറന്നു അതിനു ഇറങ്ങിതിരിക്കാന്‍ എല്ലാവര്ക്കും ഭാഗ്യം ലഭിക്കാറില്ല.എത്ര കണ്ടാലും മതിവരാത്ത ലോകകാഴ്ചകൾ കാണാൻ മറീന പിറോ എന്ന പെണ്‍കുട്ടി ഇറങ്ങുമ്പോള്‍ കൂടെ കൂട്ടിനു കൂടിയത് ഒരു നായകുട്ടിയെ ആണ് .ഇറ്റലിയിൽ ജനിച്ച്, യുകെയിൽ ജീവിക്കുന്ന മറീനയുടെ യാത്ര ഒരു പഴയ വാനിലാണ്.എന്നാല്‍ അതൊരു വെറും വാന്‍ ആണെന്ന് കരുതിയാല്‍ തെറ്റി .കാരണം പറയാം .
അഞ്ച് വാതിലോടു കൂടിയ 2001 മോഡൽ റേനോൾട്ട് കാൻഗു വാനിലാണ് യാത്ര പോകുന്നതിനുള്ള സജ്ജീകരണങ്ങളൊരുക്കിയിരിക്കുന്നത്. തെരുവിൽ നിന്നു രക്ഷപെടുത്തിയ നായക്കുട്ടിയാണ് മറീനയ്ക്ക് കൂടെയുള്ളത്. ഓഡിയെന്നാണ് നായക്കുട്ടിക്ക് പേരിട്ടിരിക്കുന്നത്. പാം എന്ന പഴയവാനിലാണ് ഇവർ യാത്ര ആരംഭിച്ചിരിക്കുന്നത്. രണ്ടുമാസം നീണ്ട അന്വേഷണങ്ങൾക്കും പഠനങ്ങൾക്കുമൊടുവിലാണ് ഒരു കരിനീല നിറമുള്ള വാനിൽ യാത്ര ആരംഭിക്കുന്നത്.പോകേണ്ട സ്ഥലത്തെക്കുറിച്ചൊക്കെ നന്നായി പഠിച്ചാണ് യാത്ര ആരംഭിച്ചതെന്നും മറീന പറയുന്നു. കാറിനുള്ളിൽ തനിക്കാവശ്യമായ ചില മാറ്റങ്ങളൊക്കെ വരുത്തി. എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചു. മുൻവശത്തെ രണ്ട് സീറ്റുകൾ ഒഴിച്ച് ബാക്കി ഭാകം പ്ലൈവുഡ് കൊണ്ട് പരന്ന പ്രതലമാക്കിയെടുത്തു. വെള്ളനിറത്തിലുള്ള കർട്ടനുകളിട്ടു. വീടിനകം പോലെ തന്നെ അടുക്കളയും കിടപ്പുമുറിയുമൊരുക്കി. വാനിന്റെ ഒരു വശത്താണ് കിടക്ക വിരിച്ചത്. ഇതിന് നേർദിശയിൽ ഒരു മേശയും സ്റ്റൗവുമൊക്കെ ഒരുക്കി. പാചകത്തിനാവശ്യമായ വസ്തുക്കളും ഇതിനോട് ചേർന്നൊരുക്കിയിട്ടുണ്ട്.
വാഹനം ഇങ്ങനെയാക്കിയെടുക്കുന്നത് അൻപതിനായിരം രൂപയിൽ താഴെ മാത്രമേ ചെലവ് വന്നുള്ളൂ. എത്ര നേരം യാത്ര ചെയ്യുന്നതിനും ഒരു മടിയും ഓഡിക്കില്ല. നടന്നും ഓടിയും ചില നേരം എന്റെ പുറത്തിരുന്നുമാണ് അവന്റെ സഞ്ചാരം. കൂടുതൽ സ്ഥലങ്ങൾ കാണണമെന്നു തന്നെയാണ് എന്റെ ആഗ്രഹം. ചില സ്ഥലങ്ങൾ കണ്ട് തീർക്കാൻ കുറേ ദിവസങ്ങൾ വേണ്ടി വരും. രണ്ടോ മൂന്നോ ആഴ്ചകൾ തന്നെ ചില സ്ഥലങ്ങളിൽ താമസിച്ചിട്ടുണ്ട്. ചില സ്ഥലങ്ങളിൽ വോളന്റിയർ പ്രവർത്തനങ്ങളും ചെയ്തിട്ടുണ്ട്. സ്പെയിനും പോർച്ചുഗലും ഈ വർഷം തന്നെ കാണാനാണ് പ്ലാൻ ചെയ്തിരിക്കുന്നത്.
കഴിഞ്ഞ 11 മാസങ്ങൾക്കിടെ അവർ വിവിധ രാജ്യങ്ങൾ സന്ദർശിച്ച് കഴിഞ്ഞു. ഫ്രാൻസിലെ തടാകങ്ങൾ, ഇറ്റലി തുടങ്ങിയവ ഇതിൽ ഉൾപ്പെടുന്നു. കഴിഞ്ഞ കുറേക്കാലമായി വിരസമായ ഓഫീസ് ജോലി ചെയ്തുകൊണ്ടിരുന്നപ്പോൾ താൻ ബന്ധനത്തിൽ അകപ്പെട്ടത് പോലെ മരിനയ്ക്ക് തോന്നുകയും പരമ്പരാഗതമായ നിലനിൽപ്പിന് വേണ്ടി ഭൗതികമായ കെട്ടുപാടിൽ പെട്ടതായി അവർക്ക് അനുഭവപ്പെടുകയുമായിരുന്നു. തുടർന്ന് അതിൽ നിന്നും രക്ഷപ്പെടാനാണ് ജോലി വലിച്ചെറിഞ്ഞ് വിചിത്രമായ രീതിയിലുള്ള ഈ ലോകസഞ്ചാരത്തിന് ഇറങ്ങിത്തിരിച്ചിരിക്കുന്നത്.
എന്റെ യാത്രകളുടെ ചിത്രങ്ങളും വിശേഷങ്ങളും സോഷ്യൽ മീഡിയകളിലൂടെ ആളുകളിലേക്കെത്തിക്കാനും ഉദ്ദേശിക്കുന്നുണ്ട്. കൂടുതൽ സ്ത്രീകൾ ഇത്തരം യാത്രകൾക്ക് പോകണമെന്നൊരു ലക്ഷ്യം തന്റെ സഞ്ചാരത്തിനുണ്ടെന്നും മരിന പറയുന്നു.