ലോകത്തിലെ ഏറ്റവും നീളമുള്ളതും ഉയരം കൂടിയതുമായ ചില്ലുപാലം ചൈനയില്‍. കഴിഞ്ഞ ദിവസം ഇത് വിനോദ സഞ്ചാരികള്‍ക്കായി തുറന്ന് കൊടുത്തു. ഭൂനിരപ്പില്‍ നിന്ന് 300 മീറ്റര്‍ ഉയരത്തിലാണ് പാലം. ചൈനയിലെ ഹുനാന്‍ പ്രവിശ്യയിലെ ഷാങ്ജിയാജിയിലുള്ള അവതാര്‍ കുന്നുകളിലാണ് ഈ പാലം നിര്‍മ്മിച്ചിരിക്കുന്നത്. 430 മീറ്ററാണ് പാലത്തിന്‍റെ നീളം ആറുമീറ്ററാണ് വീതി. ഇസ്രായേലി ശില്‍പി ഹെയിം ഡോട്ടണാണ് ഇതിന്‍റെ ശില്‍പി. മൂന്ന് ലെയറുകളിലായി 99 ചില്ലുപാളികളാണ് ഇതില്‍ സ്ഥാപിച്ചിരിക്കുന്നത്. 8000 പേര്‍ക്കാണ് പ്രതിദിനം ഇങ്ങോട്ടേയ്ക്ക് പ്രവേശനം അനുവദിച്ചിരിക്കുന്നത്. 34 ലക്ഷം ഡോളര്‍ ചെലവിലാണ് ഇത് നിര്‍മ്മിച്ചത്.