ഫേസ്ബുക്കിലെ ഏറ്റവും പ്രചാരമേറിയ ജിഎന്‍പിസിക്ക് (ഗ്ലാസിലെ നുരയും പ്ലേറ്റിലെ കറിയും) കടിഞ്ഞാണിടാന്‍ എക്‌സൈസ്. ജിഎന്‍പിസി ഫെയ്‌സ്ബുക്കിന്റെ ഗ്രൂപ്പിന്റെ അഡ്മിന്‍ അജിത് കുമാര്‍, ഭാര്യ വിനീത എന്നിവര്‍ക്കെതിരെ എക്‌സൈസ് കേസ് രജിസ്റ്റര്‍ ചെയ്തു. ഇതോടെ ഇരുവരും ഒളിവില്‍ പോയിരിക്കുകയാണ്.
ഈ ഗ്രൂപ്പില്‍ ഇരുപത് ലക്ഷത്തോളം പേര്‍ അംഗങ്ങളാണ്. ജിഎന്‍പിസിയില്‍ മദ്യപിക്കുന്ന ഫോട്ടോയും വീഡീയോയും പോസ്റ്റ് ചെയുന്നതിന് അഡ്മിന്‍ നിര്‍ദേശിച്ചിരുന്നതായി എക്‌സൈസ് പറയുന്നു. അതിനു ഗ്രൂപ്പിലെ അംഗങ്ങള്‍ക്ക് ബാറുകളില്‍ നിരക്കിളിവുണ്ടെന്നും എക്‌സൈസ് അറിയിച്ചു. ഇതേ തുടര്‍ന്ന് ഇവരോട് എക്‌സൈസ് വിശദീകരണം തേടിയിരുന്നു.
അതേസമയം ജിഎന്‍പിസി അവകാശപ്പെടുന്നത് തങ്ങള്‍ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നില്ലെന്നാണ്. ഗ്രൂപ്പിന്റെ ലക്ഷ്യം ഉത്തരവാദിത്തമുള്ള മദ്യപാനം പിന്തുടരുന്നത് ശീലിപ്പിക്കുകയെന്നതാണെന്നും അവര്‍ പറയുന്നു. പക്ഷേ ഈ നിലപാട് മദ്യവിരുദ്ധ സംഘടനകള്‍ തള്ളിക്കളയുകയാണ്. ഈ ഫെയ്സ്ബുക്ക് ഗ്രൂപ്പിലൂടെ മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുന്നുണ്ട്. ജിഎന്‍പിസിക്ക് മദ്യവ്യവസായികളുടെ പിന്തുണയും ലഭിക്കുന്നുണ്ടെന്നും മദ്യവിരുദ്ധ സംഘടനകള്‍ പറയുന്നു. ഇവര്‍ ജിഎന്‍പിസി ഫെയ്സ്ബുക്ക് ഗ്രൂപ്പിനെതിരെ നിയമനടപടി സ്വീകരിക്കാന്‍ ഒരുങ്ങുകയാണ്.