സ്വര്‍ണം കൈവശം വയ്ക്കുന്നതിന് നിയന്ത്രണം ഏര്‍പെടുത്തി; അമിതസ്വര്‍ണം ആദായനികുതി റെയ്ഡില്‍ പിടിച്ചെടുക്കാം

നോട്ട് നിരോധനത്തിന് പിന്നാലെ കൈവശം വയ്ക്കാവുന്ന സ്വർണത്തിനും കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു.വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാമും അവിവാഹിതകള്‍ക്ക് 250 ഗ്രാമും സ്വര്‍ണം കൈവശം വയ്ക്കാം. പുരുഷന്മാര്‍ക്ക് 100 ഗ്രാം വരെയേ അനുമതിയുള്ളൂ.

സ്വര്‍ണം കൈവശം വയ്ക്കുന്നതിന് നിയന്ത്രണം ഏര്‍പെടുത്തി; അമിതസ്വര്‍ണം ആദായനികുതി റെയ്ഡില്‍ പിടിച്ചെടുക്കാം
gold

നോട്ട് നിരോധനത്തിന് പിന്നാലെ കൈവശം വയ്ക്കാവുന്ന സ്വർണത്തിനും കേന്ദ്ര സർക്കാർ നിയന്ത്രണം ഏർപ്പെടുത്തുന്നു.വിവാഹിതയായ സ്ത്രീക്ക് 500 ഗ്രാമും അവിവാഹിതകള്‍ക്ക് 250 ഗ്രാമും സ്വര്‍ണം കൈവശം വയ്ക്കാം. പുരുഷന്മാര്‍ക്ക് 100 ഗ്രാം വരെയേ അനുമതിയുള്ളൂ. അമിതസ്വര്‍ണം ആദായനികുതി റെയ്ഡില്‍ പിടിച്ചെടുക്കാം.

അതേസമയം, പാരന്പര്യമായി കിട്ടിയ സ്വർണത്തിന് ആദായനികുതി ഉണ്ടായിരിക്കില്ല. കഴിഞ്ഞ ദിവസം ആദായ നികുതി നിയമം ഭേദഗതി ചെയ്തെങ്കിലും ഇത് ബാധകമായിരിക്കില്ലെന്നും കേന്ദ്രം വ്യക്തമാക്കി.500, 1000 രൂപാ നോട്ടുകൾ പിൻവലിച്ചതിന് പിന്നാലെ സ്വർണ ഇറക്കുമതി സർക്കാർ വിലക്കിയേക്കുമെന്ന സൂചനകളെ തുടർന്ന് ജൂവലറി ഉടമകൾ വൻതോതിൽ സ്വർണം വാങ്ങിക്കൂട്ടിയിരുന്നു. ഇത് കാരണം സ്വർണത്തിന് നൽകുന്ന പ്രീമിയം ഇന്ത്യയിലെ രണ്ടു വർഷത്തെ ഏറ്റവും ഉയർന്ന നിലയിൽ എത്തുകയും ചെയ്തു. ഏറ്റവും കൂടുതൽ സ്വർണം ഇറക്കുമതി ചെയ്യുന്നലോകത്തെ രണ്ടാമത്തെ രാജ്യമാണ് ഇന്ത്യ.

Read more

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണം; അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്

ഇറാന്‍ ആക്രമണത്തില്‍ അബുബാദിയില്‍ അഞ്ച് ഇന്ത്യക്കാരടക്കം പന്ത്രണ്ട് പേര്‍ക്ക് പരുക്ക്. ബഹ്റൈനിലും കുവൈറ്റിലും ഇറാന്‍ ആക്രമണം ശക്തമാക്കി. കുവൈറ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

ട്രംപിന്റെ അടുത്ത ഇര കാഷ് പട്ടേൽ എന്ന് വിവരം; തുളസി ഗബ്ബാർഡിനും മുന്നറിയിപ്പ്

വാഷിംഗ്ടൺ: എഫ്ബിഐ ഡയറക്ടർ സ്ഥാനത്തുനിന്ന് ഇന്ത്യൻ വംശജനായ കാഷ് പട്ടേലിനെ നീക്കിയേക്കുമെന്ന് റിപ്പോർട്ട്. ഇതിനെ സംബന്ധിച്ച് വൈ