ഭാര്യയുടെ ഓര്‍മ്മയ്ക്ക് സ്വര്‍ണ്ണസ്കൂട്ടര്‍

ഭാര്യയോടുള്ള സ്നേഹകൂടുതല്‍ മൂലം അവരുടെ മരണശേഷം ഭാര്യയുടെ ഓര്‍മ്മയ്ക്ക് സ്‌കൂട്ടറില്‍ സ്വര്‍ണ്ണം പൂശിയിരിക്കുകയാണ് ഈ വ്യത്യസ്തനായ ഭര്‍ത്താവ്.

ഭാര്യയുടെ ഓര്‍മ്മയ്ക്ക് സ്വര്‍ണ്ണസ്കൂട്ടര്‍
golden-scooter

ഭാര്യയോടുള്ള സ്നേഹകൂടുതല്‍ മൂലം അവരുടെ മരണശേഷം  
ഭാര്യയുടെ ഓര്‍മ്മയ്ക്ക് സ്‌കൂട്ടറില്‍ സ്വര്‍ണ്ണം പൂശിയിരിക്കുകയാണ് ഈ വ്യത്യസ്തനായ ഭര്‍ത്താവ്.  
മധ്യപ്രദേശിലെ ഇൻഡോർ സ്വദേശി മാൻസിങ്ങാണ് ഈ സ്വർണ നിറമുള്ള സ്കൂട്ടറിന് പിന്നിൽ. ഭാര്യ രജനീദേവിയുടെ ഓർമയ്ക്കായാണ് ഇത്തരത്തിലൊരു സ്കൂട്ടർ നിർമിച്ചത്. ഭാര്യയ്ക്ക് സ്വർണത്തിനോട് വളരെയധികം ഇഷ്ടമായിരുന്നു അതുകൊണ്ടാണ് മരണശേഷം അവരുടെ ഓർമയ്ക്ക് സ്വർണ വർണമുള്ള സ്കൂട്ടർ നിർമിച്ചത്.

പുത്തന്‍ മാസ്‌ട്രോയുടെ സ്‌കൂട്ടര്‍ വാങ്ങി പിച്ചളയില്‍ സ്വര്‍ണ്ണം ഡിസൈന്‍ ചെയ്യിപ്പിക്കുകയായിരുന്നു ഇദ്ദേഹം. സ്‌കൂട്ടര്‍ ഇപ്പോഴുള്ള രൂപത്തിലെത്താന്‍ ഏകദേശം മൂന്നു മാസത്തോളം എടുത്തുവെന്നാണ് മാന്‍സിംഗ് പറയുന്നത്. രണ്ടു ലക്ഷം രൂപയാണ് സ്വര്‍ണ്ണം പൂശാന്‍ മാന്‍സിംഗിന് ചെലവായത്.

സ്‌കൂട്ടറിന്റെ പുറകിലെ ഗ്രാബ് റെയില്‍, മഗ്ഡാര്‍ഡ് ഫെയറിങ്ങ്, ഫ്ലോര്‍‍, മുന്‍ മഡ്ഗാര്‍ഡ് തുടങ്ങി സ്‌കൂട്ടറിന്റെ പ്രധാന ഭാഗങ്ങളെല്ലാം സ്വര്‍ണ നിറത്തിലാണ്. ആദ്യമൊക്കെ ആളുകള്‍ തനിക്ക് മാനസിക രോഗമാണെന്ന് പറഞ്ഞ് കളിയാക്കിയിരുന്നെങ്കിലും ഇപ്പോള്‍ സ്‌കൂട്ടര്‍ കാണാനായി നിരവധിപേര്‍ ദൂരസ്ഥലത്ത് നിന്നുവരെ എത്തുന്നുണ്ടെന്നും മാന്‍സിംഗ് പറഞ്ഞു.

Read more

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

നവംബറില്‍ മാത്രം റദ്ദാക്കിയത് 1,400 സര്‍വീസുകള്‍; ഇന്‍ഡിഗോയ്ക്ക് എന്താണ് സംഭവിച്ചത്?

ന്യൂഡല്‍ഹി: ഇരുന്നൂറോളം സര്‍വീസുകള്‍ റദ്ദാക്കി ഇന്‍ഡിഗോ. സമീപകാല വര്‍ഷങ്ങളിലെ ഏറ്റവും ഗുരുതരമായ പ്രവര്‍ത്തന തകര്‍ച്ചകളിലൊന്നാണ് ഇന്ത്യയിലെ ഏറ്റവു