സ്വര്‍ണ ക്ലോസറ്റ് മോഷണം പോയി; അറുപത്തിയാറുകാരൻ പിടിയിൽ

സ്വര്‍ണ ക്ലോസറ്റ് മോഷണം പോയി; അറുപത്തിയാറുകാരൻ പിടിയിൽ
-blenheim-palace-.1568483428

ഇംഗ്ലണ്ട്: ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിൻസ്റ്റൺ ചർച്ചിലിന്റെ ജന്മസ്ഥലമായ ബ്ലെൻഹെയിം കൊട്ടാരത്തിൽ നിന്ന് സ്വർണ ക്ലോസറ്റ് മോഷണം പോയി. ഇതായിരുന്നു ഇന്നലെ ബ്രിട്ടനിലെ ചർച്ചാവിഷയങ്ങളിൽ ഒന്ന്. പക്ഷേ അതൊരു സാധാരണ ക്ലോസറ്റായിരുന്നില്ല. കൊട്ടാരത്തിൽ പ്രദർശനത്തിന് വെച്ച ഒരു മില്യൺ യൂറോ (7.9 കോടി)​ വില വരുന്ന സ്വർണ ക്ലോസറ്റാണ് മോഷണം പോയത്. ഇംഗ്ലണ്ടിലെ ഓക്സ്ഫോർഡ്ഷയറിലുള്ള കൊട്ടാരത്തിനുള്ളിൽ നിന്നാണ് 18 കാരറ്റ് സ്വർണം കൊണ്ട് നിർമ്മിച്ച ക്ലോസറ്റ് മോഷ്ടിക്കപ്പെട്ടത്.

ബ്രിട്ടീഷ് പ്രധാനമന്ത്രി ആയിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചിലിന്‍റെ ജന്മസ്ഥലമായ ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ പ്രദര്‍ശനത്തിന് വെച്ചതായിരുന്നു സ്വര്‍ണ ക്ലോസറ്റ്. ഇന്നലെ പുലര്‍ച്ചെയാണ് ക്ലോസറ്റ് മോഷണം പോയെന്ന പരാതി പൊലീസിന് ലഭിക്കുന്നത്. പുലര്‍ച്ചെ 4.50-തിന് മോഷ്ടാക്കള്‍ കൊട്ടാരത്തില്‍ നിന്നും പുറത്തു കടന്നതായാണ് വിവരം ലഭിച്ചിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് 66- കാരനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

ഇറ്റാലിയൻ ആർട്ടിസ്റ്റായ മൗരിസോ കാറ്റെലന്റെ 'വിക്ടറി ഈസ് നോട്ട് ആൻ ഓപ്ഷൻ' എന്ന് പേരിട്ട പ്രദർശനത്തിന്റെ ഭാഗമായാണ് സ്വർണ ക്ലോസറ്റ് കാണാൻ ജനങ്ങളെ അനുവദിച്ചത്. വ്യാഴാഴ്ചയാണ് പൊതുജനങ്ങളെ പ്രവേശിപ്പിച്ചത്. ബാക്കിയുള്ള ദിവസങ്ങളിൽകൊട്ടാരം അടച്ചിട്ടിരുന്നെന്നും കൊട്ടാരം വക്താവ് ട്വിറ്ററിൽ കുറിച്ചു. രണ്ട് വാഹനങ്ങളിലായെത്തിയ ഒരു കൂട്ടം മോഷ്ടാക്കളാണ് കൃത്യം നടത്തിയതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ക്ലോസറ്റ് ഇതുവരെ കണ്ടെത്താനായില്ല.

Read more

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുന്നു; യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ

ഗൾഫ് രാജ്യങ്ങളിലേക്കുള്ള ഇറാന്റെ ആക്രമണം തുടരുകയാണ്. യുഎഇയ്‌ക്കെതിരെ ഇന്നുണ്ടായത് 33 ആക്രമണ ശ്രമങ്ങൾ. രാജ്യത്തെ ലക്ഷ്യമാക്കി 15 മിസൈലുകളു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

ഗണേഷ് കുമാറിനെതിരേ പരസ്യമായി രംഗത്തെത്തി ഭാര്യ ബിന്ദു

തിരുവനന്തപുരം: ഭർത്താവിനെക്കുറിച്ച് ആർക്കും ചിന്തിക്കാൻ പോലും പറ്റാത്ത അത്ര മോശമായ ഒരു സാഹചര്യം നേരിട്ട് കണ്ടുവെന്നും അതിന്‍റെ തെ