ആഡംബരത്തിന്റെ അവസാനവാക്കായി മലേഷ്യന്‍ സുല്‍ത്താന്റെ ഈ സ്വര്‍ണ്ണ വിമാനം

0

സ്വര്‍ണം പൂശിയ വിമാനം കാണണമെങ്കില്‍ മലേഷ്യയിലെ ജോഹോർ എന്ന സംസ്ഥാനത്തിന്റെ രാജാവായ സുൽത്താൻ ഇബ്റാഹിം ഇസ്മായിലിന്റെ സ്വര്‍ണ വിമാനം കാണണം .ലോകത്തിലേറ്റവും വിലപ്പിടിപ്പുള്ള വസ്തുക്കള്‍ സ്വന്തമാക്കല്‍ ഇദ്ദേഹത്തിന്റെ വിനോദമാണ്. അതില്‍ ഏറ്റവും പുതിയതാണ് ഈ സ്വര്‍ണ്ണ വിമാനം.ഇതിന് മുൻപ് സുൽത്താൻ നിർമ്മിച്ച ആഡംബര ട്രക്ക് വളരെയേറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ലോകത്തിലേറ്റവും വിലപ്പിടിപ്പുള്ള ട്രക്ക് എന്ന വിശേഷണമായിരുന്നു ഇതിനുണ്ടായിരുന്നത്.

സ്വകാര്യ ആവശ്യങ്ങൾക്കായി സുൽത്താൻ സ്വന്തമാക്കിയ ബോയിങ് 737-800 വിമാനം സുൽത്താന് വേണ്ടി പ്രത്യേകം കസ്മൈസ് ചെയ്യുകയായിരുന്നു.എത്ര തുക ഇതിനായി മുടക്കി എന്ന് ഇത് വരെ പുറത്തു വിട്ടിട്ടില്ല.364 മുതൽ 600 കോടി രൂപ വരെ ചിലവായി എന്നാണ് മലേഷ്യൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ഏകദേശം രണ്ടു വർഷമെടുത്താണ് വിമാനത്തിന്റെ ഇന്റീരിയർ പൂർത്തിയാക്കിയത്.പത്തു മണിക്കൂര്‍ വരെ വിമാനത്തിനു തുടര്‍ച്ചയായി പറക്കാന്‍ കഴിയും.മുപ്പതു യാത്രക്കാര്‍ക്ക് വരെ ഒരേ സമയം സഞ്ചരിക്കാന്‍ കഴിയും.ഡൈനിങ് റൂം, ബെഡ്റൂം, ബാത്ത് റൂം എന്നിവ വിമാനത്തിലുണ്ട്.167 പേര്‍ക്ക് സഞ്ചരിക്കാന്‍ ശേഷിയുള്ള വിമാനം സുല്‍ത്താന്റെ ആവശ്യപ്രകാരം മുപ്പതു പേര്‍ക്ക് സഞ്ചരിക്കാന്‍ തക്കവണ്ണം മോടിപിടിപ്പിക്കുകയായിരുന്നു.

അമ്പത്തേഴാം വയസിലും പത്നിക്കൊപ്പമുള്ള സുഖവാസയാത്രകൾക്കാണ് ഈ വിമാനത്തിന്റെ നിർമാണം നടത്തിയിട്ടുള്ളത്.ബോയിംഗ് 737വിമാനത്തെയായിരുന്നു കസ്റ്റമൈസ് ചെയ്ത് സ്വർണവർണം പൂശി സ്വകാര്യജെറ്റാക്കി മാറ്റിയത്.സുൽത്താന്റെ ആഗ്രഹപ്രകാരം ഈ വിമാനം രൂപപ്പെടുത്താൻ ഏതാണ്ട് രണ്ട് വർഷത്തോളമെടുത്തുവത്രെ.