കുരിശുമരണത്തിന്‍റെയും സ്മരണ പുതുക്കി ഇന്ന് ദുഃഖവെള്ളി

0

ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ക്രിസ്തുവിന്‍റെ പീഡാനുഭവത്തിന്‍റെയും കുരിശുമരണത്തിന്‍റെയും സ്മരണ പുതുക്കി ദുഃഖവെള്ളി ആചരിക്കുന്നു.ക്രിസ്തു മത വിശ്വാസികൾക്ക് 50 ദിവസങ്ങള്‍ നീണ്ടു നില്‍ക്കുന്ന നോമ്പാചരണവും ദുഃഖവെള്ളിയും ശുദ്ധീകരണത്തിന്‍റെയും രൂപാന്തരത്തിന്‍റെയും കാലഘട്ടം കൂടിയാണ്.

പീലാത്തോസ് രാജാവിന്‍റെ അരമനയില്‍ വച്ചുള്ള ക്രിസ്തുവിന്‍റെ വിചാരണ മുതല്‍ കുരിശില്‍ മരിച്ച യേശുവിനെ കല്ലറയില്‍ അടക്കം ചെയ്യുന്നത് വരെയുള്ള സംഭവങ്ങളിലൂടെയാണ് ദുഃഖവെള്ളിയുടെ പ്രത്യേക പ്രാര്‍ഥനകള്‍ കടന്നു പോകുന്നത്.

ലോക രക്ഷകനായി വന്ന ദൈവപുത്രന്‍റെ അനുഭവിക്കേണ്ടി വന്ന പീഡാനുഭവങ്ങളുടേയും ത്യാഗത്തിന്‍റെയും സ്മരണയായിട്ടാണ് ലോകമെമ്പാടുമുള്ള ക്രിസ്ത്യാനികള്‍ ദു:ഖവെള്ള ആചരിക്കുന്നത്