ജോലിചെയ്യുന്ന സ്ത്രീകളെ സൂചിപ്പിക്കുന്ന ഇമോജികള്‍ വരുന്നു

0

ജോലിചെയ്യുന്ന സ്ത്രീകളെ സൂചിപ്പിക്കുന്ന ഒരു ഇമോജി പോലും ഇത് വരെ മെസേജിംഗില്‍ ഇടംപിടിച്ചിട്ടില്ല എന്ന പരാതിക്ക് വിരാമം . ഗൂഗിളിലെ ഒരുകൂട്ടം ഡവലപ്പര്‍മാരാണ് സ്ത്രീകള്‍ക്ക് കൂടി പ്രാതിനിധ്യം നല്‍കുന്ന ഇമോജികള്‍ നിര്‍ദേശിച്ചിരിക്കുന്നത് .

ജോലിക്കാരായ സ്ത്രീകളെ പ്രതിനിധീകരിക്കുന്ന 13 ഇമോജികളാണ് വരാന്‍ പോകുന്നത് . സ്‌മൈലികള്‍ക്കും ഐഡിയോഗ്രാമുകള്‍ക്കും മെസ്സേജിംഗില്‍ വലിയ പ്രാധാന്യം ലഭിക്കുന്ന ഇക്കാലത്ത് ഈ ഇമോജികള്‍ യുവതികളായ ഉദ്യോഗസ്ഥകള്‍ക്ക് പ്രചേദനമാകുമെന്ന് കരുതുന്നതായി ഡവലപ്പേഴ്‌സ് പറയുന്നു. പലപ്പോഴും വാക്കുകളേക്കാള്‍ വേഗത്തില്‍ ആശയങ്ങള്‍ കൈമാറാന്‍ ഇമോജികള്‍ ഇപ്പോള്‍ വ്യാപകമായി ഉപയോഗിക്കുന്നുണ്ട് . സന്തോഷം,സങ്കടം,ദേഷ്യം,നിരാശ എന്നുവേണ്ട എന്തിനും ഏതിനും ഇമോജികള്‍ ധാരാളമുണ്ട്. എന്തായാലും പുതിയ ഈ ആശയത്തിലൂടെ ഇമോജിയുടെ കാര്യത്തില്‍ പോലും ലിംഗസമത്വം ഉറപ്പാക്കാന്‍ ആണ് തീരുമാനം .